മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. മാനന്തവാടി- എള്ളുമന്ദം-ഒരപ്പ്-യവനാര്‍കുളം-കാട്ടിമൂല-വാളാട് റൂട്ടിലാണ് സര്‍വീസ്.
ഡിപ്പോ പരിസരത്ത് ഉഷ വിജയന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുംകര, നഗരസഭാ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, ഡിടിഒ അനില്‍കുമാര്‍, സുപ്രണ്ട് സുധീര്‍ റാം, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ കെ. പ്രസാദ്, ജ്ഞാനദാസന്‍, മനീഷ് ഭാസ്കര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Bus service has started