x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ലെ ഗ​താ​ഗ​തക്കുരു​ക്ക്; അ​ഭി​പ്രാ​യ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാം


Published: July 8, 2026 07:11 AM IST | Updated: July 8, 2026 07:11 AM IST

ആ​ലു​വ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ഇ​തി​നാ​യി ആ​ലു​വ ന​ഗ​ര​സ​ഭ, എം​എ​ൽ​എ ഓ​ഫീ​സ്, ആ​ലു​വ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബോ​ക്സ് സ്ഥാ​പി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി പ​ഠ​നം ന​ട​ത്താ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ഇ​വ കൈ​മാ​റും. അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ഴു​തി ഇ​ട​ണം. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ര​ണ്ട് മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് നാ​റ്റ്പാ​ക് എ​ടു​ക്കു​ക.

ദേ​ശീ​യ പാ​ത​യി​ൽ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നും ദേ​ശം ജം​ഗ്ഷ​നും ഇ​ട​യി​ലു​ള്ള മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, മം​ഗ​ല​പ്പു​ഴ​പ്പാ​ലം, പ​റ​വൂ​ർ ക​വ​ല എ​ന്നീ മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യും പ​ഠ​നം ന​ട​ത്തു​ന്ന​ത്. ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ക്കും.

Tags : nattu vishesham Traffic jam Aluva

Recent News

Corehub Up