x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​ക്ക് എ​ന്ന് ജീ​വ​ന്‍ വ​യ്ക്കും?


Published: July 8, 2026 07:21 AM IST | Updated: July 8, 2026 07:21 AM IST

പെ​രു​മ്പാ​വൂ​ര്‍: ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ നി​ര്‍​മാ​ണം മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. ക​രാ​റു​കാ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ വേ​ങ്ങൂ​ര്‍, മു​ട​ക്കു​ഴ, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണ​ത്തി​നാ​യി 10 എം​എ​ല്‍​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ നി​ര്‍​മാ​ണ​മാ​ണ് നാ​ല് മാ​സ​മാ​യി നി​ല​ച്ചു​കി​ട​ക്കു​ന്ന​ത്.

വേ​ങ്ങൂ​ര്‍, മു​ട​ക്കു​ഴ, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 2.5 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ല്‍ നി​ന്നാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ശേ​ഷി വ​ര്‍​ധി​പ്പി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചൂ​ര​മു​ട​യി​ലാ​ണ് 10 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി 10 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ 10 ശ​ത​മാ​നം നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യ​ത്.

ക​രാ​റു​കാ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് നി​യ​മ​പ​ര​മാ​യ പി​ന്തു​ട​ര്‍​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ​ണ​മി​ട​പാ​ടു​ക​ളി​ലെ തീ​ര്‍​പ്പാ​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് കാ​ല​താ​മ​സം നേ​രി​ട്ടു. ഇ​തി​നി​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് വീ​ണ്ടും പ്ര​തി​സ​ന്ധി നേ​രി​ട്ടു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ടു​ത്ത മാ​സം വീ​ണ്ടും ടെ​ൻ​ഡ​ര്‍ വി​ളി​ക്കു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ 2.5 എം​എ​ല്‍​ഡി പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് പു​തി​യ പ്ലാ​ന്‍റ്.

പ​ദ്ധ​തി​ക്കാ​യി പു​തി​യൊ​രു സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ മൂ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. പു​തി​യ ടാ​ങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും. ദി​വ​സ​വും ഒ​രു കോ​ടി ലി​റ്റ​ര്‍ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി​ക്കാ​യി 10 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പെ​രി​യാ​ര്‍ തീ​ര​ത്തെ പാ​ണം​കു​ഴി പ​മ്പ് ഹൗ​സി​ല്‍ നി​ന്നാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ക. പ​ദ്ധ​തി എ​ളു​പ്പ​ത്തി​ലാ​ക്കാ​ന്‍ ചൂ​ര​മു​ടി പ​ഞ്ചാ​യ​ത്തം​ഗം അ​ന​ക്‌​സ് എ. ​ജോ​ണ്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​റു​ക​പ്പി​ള്ളി​യു​ടെ കാ​ര്യ​വും ക​ഷ്ടം

കോ​ല​ഞ്ചേ​രി: പു​ഴ​യോ​ര​ത്താ​ണെ​ങ്കി​ലും വേ​ന​ലി​ല്‍ ക​റു​ക​പ്പ​ള്ളി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. നി​ര​പ്പാ​മ​ല, പ​ന്ത​നാ​നി​ര​പ്പേ​ല്‍, പ​ള്ളി​പ്പു​റ​ത്ത് ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം . ഇ​വി​ടെ തൊ​ട്ട് ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന പു​ഴ ക​ഠി​ന വേ​ന​ലാ​കു​ന്ന​തോ​ടെ വ​റ്റി​ത്തു​ട​ങ്ങും. അ​തി​നാ​ല്‍ ത​ന്നെ പു​ഴ​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ക​റു​ക​പ്പി​ള്ളി, പ​ള്ളി​പ്പു​റ​ത്ത് ക​ട​വ് പ്ര​ദേ​ശ​ത്ത് വെ​ള്ള​ത്തി​ന് ക്ഷാ​മം നേ​രി​ടും. കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ആ​ശ്ര​യം.പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് ത​മ്മാ​നി​മ​റ്റം വാ​ര്‍​ഡി​ലെ ക​ര​യ​പ്പു​റം, പു​ളി​ന്താ​നം ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ടാ​ങ്ക​റു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ​രി​ഹാ​രം കാ​ണു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ട്ടേ​ക്കാ​ട്ട് ഉ​ന്ന​തി​യി​ലും മ​ലേ​ക്കു​രി​ശ് ഭാ​ഗ​ങ്ങ​ളി​ലും വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​റു​ണ്ട്. ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന വെ​ള്ളം പ​ല​പ്പോ​ഴും തി​ക​യാ​റി​ല്ല.

പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും രൂ​ക്ഷ​മാ​യ മ​ണ്ണ് ഖ​ന​നം ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ മൂ​ലം പ​ഞ്ചാ​യ​ത്തി​ല്‍ വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ണെ​ടു​പ്പ് നി​രോ​ധി​ച്ചി​ട്ടു​മു​ള്ള​താ​ണ്.

പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റ​ണം

വെ​ങ്ങോ​ല, രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​രം എ​ത്തി​ച്ച പൈ​പ്പു​ക​ള്‍ ഇ​പ്പോ​ഴും ഓ​ള്‍​ഡ് മു​വ​റ്റു​പു​ഴ റോ​ഡി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​യ്ക്ക​ര, 606 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​മ്പ് ഹൗ​സും ജ​ല​സം​ഭ​ര​ണി​യും ക​രി​വേ​ലി​പ്പ​ടി​യി​ല്‍ ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

പീ​ച്ച​നാ​മു​ക​ളി​ല്‍ നി​ല​വി​ലു​ള്ള പ​മ്പ് ഹൗ​സ് ഉ​യ​രം​കൂ​ട്ടി നി​ര്‍​മി​ച്ച് സം​ഭ​ര​ണ ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 165.24 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ഞ്ഞി​ര​ക്കാ​ട് 28 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റ്, റോ​ട്ട​ര്‍ വെ​ല്‍ എ​ന്നി​വ നി​ര്‍​മി​ക്കും. വെ​ങ്ങോ​ല ഓ​ണം​വേ​ലി​ക്കു​ന്നി​ല്‍ പു​തി​യ പ്ലാ​ന്‍റും നി​ര്‍​മി​ക്കു​ന്ന​തി​നൊ​പ്പം ചൂ​ണ്ട​മ​ല​യി​ല്‍ പ്ലാ​ന്‍റ് ന​വീ​ക​രി​ക്കു​ക​യും ചെ​യ്യും.

2023 ന​വം​ബ​റി​ല്‍ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പൈ​പ്പു​ക​ള്‍ ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ലും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​ന് പി.​ഡ​ബ്ല്യു​ഡി​ക്ക് പ​ണം ന​ല്‍​കേ​ണ്ട​തി​നാ​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി​ട്ടും പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.

പ​ദ്ധ​തി വൈ​കു​ന്ന​തി​നാ​ല്‍ ക​രാ​ര്‍ ഒ​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​ര്‍ ക​മ്പ​നി നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൂ​വ​പ്പ​ടി, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​മു​ണ്ട്.

ക​റു​കു​റ്റി​ക്കും കു​ടി​വെ​ള്ളം വേ​ണം


അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ 1,8, 9, 19 വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​ല​വി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള​ത്. പ്ര​ദേ​ശ​ത്ത് ഒ​ട്ടേ​റെ കു​ഴ​ല്‍ കി​ണ​റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും മി​ക്ക​തും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്.

ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വി​വി​ധ ഏ​ജ​ന്‍​സി​ക​ളും സ​ര്‍​ക്കാ​രും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് പൂ​ര്‍​ണ​മാ​യും ഫ​ല പ്രാ​പ്തി​യി​ലാ​യി​ട്ടി​ല്ല. കു​ഴ​ല്‍​കി​ണ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ക​യും ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യു​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം. പു​തി​യ ഭ​ര​ണ​സ​മി​തി പ​രി​ഹാ​ര​ത്തി​നാ​യി ഊ​ര്‍​ജി​ത ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു സാ​നി പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്തും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി 

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് ഒ​ന്ന്, 31 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല​ത്തും കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഉ​യ​ര്‍​ന്ന സ്ഥ​ല​ത്തു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍. ചാ​ക്ക​ര​പ്പ​റ​മ്പ് - പു​ളി​യ​നം റോ​ഡി​ല്‍ എ​ട​പ്പാ​റ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള 20ഓ​ളം വീ​ട്ടു​കാ​രാ​ണ് ദു​രി​തം പേ​റു​ന്ന​ത്.

ഇ​വി​ടു​ത്തെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ നി​ര​ത്തി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മി​ല്ല. വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തെ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് ഇ​വി​ടെ വീ​ടു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്കു​ക​ളി​ല്‍ വെ​ള്ളം നി​റ​ച്ചു ന​ല്‍​കി​യി​രു​ന്നു.

ഇ​ട​യ്ക്ക് വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പ് ലൈ​ന്‍ വ​ഴി ല​ഭി​ച്ചി​രു​ന്ന വെ​ള്ളം ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്നി​ല്ല. ഒ​ന്നാം വാ​ര്‍​ഡി​ലെ മ​റ്റു ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും 31-ാം വാ​ര്‍​ഡി​ലെ വെ​ള്ളി​ല പൊ​ങ്ങ് ഭാ​ഗ​ത്തും കു​ടി​വെ​ള്ള ക്ഷാ​മം നി​ല​വി​ലു​ണ്ട്.

വേ​ന​ല്‍​ക്കാ​ല​ത്ത് ന​ഗ​ര​സ​ഭ ഫ​ണ്ട് മു​ട​ക്കി വെ​ള്ളം എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്നു. വ​ര്‍​ഷ​കാ​ല​മാ​യ​തോ​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് സ​ത്വ​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷാ​ജ​ന്‍ വ​ര്‍​ക്കി, ഷോ​ബി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പ് ലൈ​നു​ക​ള്‍ അ​ടി​ക്ക​ടി ത​ക​രാ​റാ​കു​ന്ന​തും ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​രെ​യും ത​ദ്ദേ​ശ വാ​സി​ക​ളെ​യും വ​ല്ലാ​തെ വ​ല​യ്ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ലും, ഇ​ത്ത​വ​ണ പ്ര​തി​സ​ന്ധി​യു​ടെ വ്യാ​പ്തി കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം, പ​ഴ​കി​യ വി​ത​ര​ണ ശൃം​ഖ​ല, ചോ​ര്‍​ച്ച, ജ​ല​സ്രോ​ത​സു​ക​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് പ്ര​ശ്‌​നം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​ക്കു​ന്ന​ത്. 

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ലും, ഇ​ത്ത​വ​ണ പ്ര​തി​സ​ന്ധി​യു​ടെ വ്യാ​പ്തി കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം, പ​ഴ​കി​യ വി​ത​ര​ണ ശൃം​ഖ​ല, ചോ​ര്‍​ച്ച, ജ​ല​സ്രോ​ത​സു​ക​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് പ്ര​ശ്‌​നം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​ക്കു​ന്ന​ത്. 

താ​ത്കാ​ലി​ക​മാ​യി ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും  ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക, നി​ല​വി​ലെ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ക, ജ​ല​സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കു​ക, മ​ഴ​വെ​ള്ള സം​ഭ​ര​ണ​വും ഭൂ​ഗ​ര്‍​ഭ​ജ​ല പു​ന​രു​ജ്ജീ​വ​ന​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദീ​ര്‍​ഘ​കാ​ല ന​ട​പ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ക എ​ന്നി​വ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.     

    (അ​വ​സാ​നി​ച്ചു)

K-Rail Survey

Tags : nattu vishesham Who will sacrifice lives for the Jal

Recent News

Corehub Up