പുനലൂര്‍ : തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ മൊബൈല്‍ പാസ്പോര്‍ട്ട് സേവാ വാന്‍ പുനലൂരിലെത്തി. ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്മാന് എം.എ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. അപേക്ഷകരുടെ പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇ മൊബൈല്‍ പാസ്പോര്‍ട്ടിലൂടെ ലഭിക്കും.
പുതിയ പാസ്പോര്‍ട്ടിനായി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കാനും ബയോമെട്രിക് സംവിധാനവും അപേക്ഷകന്റെ ഫോട്ടോ എടുക്കാനുള്ള സജ്ജീകരണങ്ങളും മൊബൈല്‍ വാനില്‍ ഒരുക്കിയിട്ടുണ്ട്.
അപേക്ഷകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥന് ഒപ്പമുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്കാണ് ഇ സേവനം ലഭിക്കുന്നത്. ഒരു ദിവസം 25 പേര്‍ക്ക് സേവാ വാനിന്റെ പ്രയോജനം ലഭിക്കും.
വിദേശകാര്യ വകുപ്പിന്റെ നൂതന സംരംഭമാണിത്. തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജീവമറിയ ജോയി ആണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. എം. സതീഷ് കുമാര്‍ പാസ്പോര്‍ട്ട് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.
ഒരു ദിവസം 25 പേര്‍ക്ക് മാത്രമായി സേവനം നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഈ സേവനം ലഭിക്കുന്നതിന് ഓഗസ്റ്റില്‍ മൊബൈല്‍ പാസ്പോര്‍ട്ട് സേവ വാന്‍ വീണ്ടും പുനലൂരില്‍ എത്തിക്കുമെന്ന് ചെയര്മാന് എം.എ. രാജഗോപാല്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, എസ്.അന്‍വര്‍, ഗീതാ കുമാരി, അനിത, കൗണ്‍സിലര്‍മാരായ സുനില്‍ തോമസ്, ദീപ് കുമാര്‍, ആര്. റിയാസ്, റാണി ജേക്കബ്, ഷീബാ മോള്, രഞ്ജിത മോഹന്‍, നാസില ഷാജി, ഫാത്തിമ സുധീര്‍, ഷഫ്ന ഷാജഹാന്, പ്രവീണ, ജോസഫ് ദേവസ്യ, ഹരികൃഷ്ണന്, രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Mobile Passport Seva