x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു


Published: July 8, 2026 07:48 AM IST | Updated: July 8, 2026 07:48 AM IST

കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഗു​രു​ത​ര ഭീ​ഷ​ണി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​വും ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഭ​യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​യ​മാ​നു​സൃ​ത​വും ഫ​ല​പ്ര​ദ​വു​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​രോ​ധ സ​മ​ര​ത്തി​ന് യു​ഡി​എ​ഫ് കൗ​ൺ​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ ശ്രീ​ജ റാ​ണി നേ​തൃ​ത്വം ന​ൽ​കി. ഡെ​പ്യൂ​ട്ടി ലീ​ഡ​ർ കെ.​എം. ന​ജീ​ബ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ര​മ്യ മ​നോ​ജ്, കെ.​എം. ഷ​മീം, റാ​ഷി​ദ് മു​ത്താ​മ്പി,ആ​യി​ഷ ജാ​സ്മി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Attack by street dogs

Recent News

Corehub Up