x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​യ​ണി-​പു​ഞ്ച​ക്ക​രി ബ​ണ്ട് റോ​ഡി​ൽ ദു​രി​ത​യാ​ത്ര

വെബ് ഡെസ്ക്
Published: October 27, 2026 05:41 AM IST | Updated: October 27, 2026 05:41 AM IST

നേ​മം: വെ​ള്ളാ​യ​ണി - പു​ഞ്ച​ക്ക​രി ബ​ണ്ട് റോ​ഡിൽ ടാ​റും ച​ല്ലി​യു​മി​ള​കി ദു​രി​ത​യാ​ത്ര.   വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ശി​വോ​ദ​യം റോ​ഡി​ലൂ​ടെ കി​രീ​ടം പാ​ല​ത്തി​ല്‍ നി​ന്നാ​ണു പു​ഞ്ച​ക്ക​രി ബ​ണ്ട്  റോ​ഡ് തു​ട​ങ്ങു​ന്ന​ത്.   ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി കൂ​ടി​യാ​ണു ബ​ണ്ട് റോ​ഡ്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ യാ​ത്ര.   സു​രേ​ഷ്‌ ഗോ​പി മു​മ്പ് രാ​ജ്യ​സ​ഭ എം​പി​യാ​യി​രു​ന്ന​പ്പോ​ള്‍  വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 1.61 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു കി​രീ​ടം പാ​ലം മു​ത​ല്‍ ക​ന്നു​കാ​ലി​ച്ചാ​ലി​ന്‍റെ ഓ​രം വ​ഴി പു​ഞ്ച​ക്ക​രി പാ​ല​ത്തി​നു സ​മീ​പം വ​രെ​യു​ള്ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​തി​റ്റാ​ണ്ടാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന പാ​ത​യ്ക്കാ​ണ് അ​ന്നു ശാ​പ​മോ​ക്ഷം ല​ഭി ച്ച​ത്. 1390 മീ​റ്റ​ര്‍ നീ​ള​വും 3.30 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ര്‍​മി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ റോ​ഡ് പ​രി​പാ​ലി ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ശ​ത്തി​ലെ​ത്തി​യ​ത്.

റോ​ഡി​ന്‍റെ പ​കു​തി​ഭാ​ഗം ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തും പ​കു​തി​ഭാ​ഗം കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​മാ​ണ്. കോ​ര്‍​പ​റേ​ഷ​ന്‍ ഭാ​ഗ​ത്തു മാ​ങ്കി​ളി​ക്ക​രി പാ​ട​ശേ​ഖ​രം​വ​രെ റോ​ഡ് പ​ണി തു​ട​ങ്ങാ​ന്‍ ച​ല്ലി​യി​റ​ക്കി​യെ​ങ്കി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു റോ​ഡ​രി​കി​ല്‍ പൂ ​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​തി​നാ​ൽ പ​ണി ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. ക​രു​മം, മേ​ലാം​കോ​ട്, പു​ഞ്ച​ക്ക​രി, ക​ല്ലി​യൂ​ര്‍, വെ​ള്ളാ​യ​ണി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. കാ​യ​ലും പാ​ട​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളു​മാ​യി  പ്ര​കൃ​തി ര​മ​ണീ​യ​മാ​യ വെ​ള്ളാ​യ​ണി ബ​ണ്ടു റോ​ഡി​ല്‍  നി​ര​വ​ധി​പേ​രാ​ണു കാ​റ്റു​കൊ​ള്ളാ​നും പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വാ​ദി​ക്കാ​നു​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത്.

ദേ​ശാ​ട​ന കി​ളി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്രം കൂ​ടി​യാ​യ ഈ ​പ്ര​ദേ​ശ​ത്ത് പ​ക്ഷി നി​രീ​ക്ഷ​ക​രും എ​ത്താ​റു​ണ്ട്. ബ​ണ്ട് റോ​ഡി​നോ​ടു ചേ​ര്‍​ന്ന കി​രീ​ടം പാ​ലം സ​ന്ദ​ര്‍​ശി​ക്കാ​നും നി​ര​വ​ധി​പേ​ര്‍ എ​ത്തു​ന്നു​ണ്ട്. സി​നി ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ല്‍ ഈ ​പ്ര​ദേ​ശ​ത്ത്  വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളേ​റും. ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​ നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഈ ​സ്ഥ​ല​ത്തെ ബ​ണ്ട് റോ​ഡ് അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കണമെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.  

Tags :

Recent News

Corehub Up