തൊടുപുഴയാറിന് കുറുകെ മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്കില്‍ നിന്നു പേട്ട ഭാഗത്തേക്ക് നിർമിച്ച തൂക്കുപാലം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, കൗണ്‍സി
മൂവാറ്റുപുഴ: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂക്കുപാലം ഡിസംബര്‍ 20ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഭിക്കുന്ന ഈ വികസന സമ്മാനം മൂവാറ്റുപുഴയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് പകരുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.
മൂവാറ്റുപുഴയുടെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെ പുതിയൊരു നടപ്പുവഴി കൂടി പിറവിയെടുക്കുന്നതോടെ വിനോദ സഞ്ചാര സാധ്യത വര്‍ധിക്കും. ഇതോടനുബന്ധിച്ച് ബൃഹത് പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തില്‍ 13 കോടി മുതല്‍മുടക്കില്‍ രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യപടിയായി കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച അഞ്ചുകോടി ചെലവഴിച്ചാണ് തൊടുപുഴയാറിന് കുറുകെ തൂക്കുപാലം പണികഴിപ്പിച്ചത്. നഗരവാസികള്‍ക്കും സഞ്ചാരികള്‍ക്കും സുപരിചിതമായ ഡ്രീംലാന്‍ഡ് പാര്‍ക്കില്‍ നിന്നും പുഴ കടന്ന് പേട്ട ഭാഗത്തേക്ക് എത്തിച്ചേരുന്ന തരത്തിലാണ് പാലത്തിന്റെ ഘടന. നിലവിലുള്ള ലത പാലത്തിന് സമാന്തരമായാണ് പുതിയ പാലം.
കച്ചേരിത്താഴം വരെ നീളുന്ന മനോഹരമായ പുഴയോര നടപ്പാത, കാഴ്ചകള്‍ കാണാന്‍ വാച്ച് ടവര്‍, ചരിത്രവും സംസ്കാരവും ഒപ്പിയെടുക്കാന്‍ മ്യൂസിയം, സായാഹ്നങ്ങള്‍ ആസ്വദിക്കാന്‍ കഫെറ്റീരിയ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്.
ഒപ്പം പുഴയിലൂടെയുള്ള ജലയാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കാനായി സോളാര്‍ ബോട്ടുകളും സജ്ജമാക്കാന്‍ പദ്ധതിയുണ്ട്. ഇവിടുത്തെ സ്വാഭാവികമായ പാറകകെട്ടുകളും മുളങ്കാടുകളും ചെറിയ കുന്നുകളുമൊന്നും നശിപ്പിക്കാതെയാണ് നാലര ഏക്കറിലധികം പരന്നുകിടക്കുന്ന ഡ്രീം ലാന്‍ഡ് പാര്‍ക്ക് 50 ലക്ഷം ചെലവില്‍ നവീകരിക്കുന്നത്.
Tags :