x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 27, 2026 06:54 AM IST | Updated: October 27, 2026 06:54 AM IST

ന​വീ​ക​ര​ണം ത​ട​സ​പ്പെ​ട്ട റോ​ഡി​ന്‍റെ തി​രു​വ​ഴി​യാ​ട് ഭാ​ഗ​ത്തെ ദൃ​ശ്യം.

നെ​ന്മാ​റ: മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ക​രാ​റു​കാ​ര​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​നാ​സ്ഥ​യാ​ണ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

റോ​ഡ് ന​വീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​സ​ങ്ങ​ളാ​യി ആ​ക്്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 30ന​കം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചി​ല്ല. ഇ​തോ​ടെ ക​രാ​റു​കാ​ര​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വീ​ണ്ടും ത​ക​ർ​ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി.

കു​ഴി​ക​ളും ചെ​ളി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ച്ച് നി​ർ​മാ​ണം മ​റ്റൊ​രു സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ആ​ക്്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും ആ​വ​ശ്യം.

Tags :

Recent News

Corehub Up