x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​ത്തൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 07:05 AM IST | Updated: October 27, 2026 07:05 AM IST

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഉ​പ​രോ​ധി​ച്ച​പ്പോ​ള്‍.

മ​റ്റ​ത്തൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​കസ​മി​തി​യോ​ഗ​ത്തി​ലേ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ ക്ഷ​ണി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ജി​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തു​ത​ല കേ​ര​ളോ​ത്സ​വ സം​ഘാ​ട​ക സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​വ​രാ​യി​ട്ടും എ​ല്‍​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ല്ലെ​ന്നും അ​തേസ​മ​യം യു​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​താ​യി എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി കേ​ര​ളോ​ത്സ​വ ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​ക്കാ​നു​ള്ള ഭ​ര​ണ​പ​ക്ഷ ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ച്ചു. അ​ടി​യ​ന്തര​മാ​യി സം​ഘാ​ട​ക സ​മി​തി പു​ന​ഃസം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​രാ​യ സി.​സി. ബി​ജു, കെ.ആ​ര്‍. ഔ​സേ​ഫ്, കെ.ആ​ര്‍.​റെ​നി എ​ന്നി​വ​ര്‍ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ര്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും ഇ​വ​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up