x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​രി​യി​ല്‍ അ​ര​ങ്ങേ​റ്റം​ കു​റി​ച്ച് ഇ​രു​പ​ത്തൊ​ന്നം​ഗ മേ​ള​സം​ഘം

വെബ് ഡെസ്ക്
Published: October 27, 2026 07:03 AM IST | Updated: October 27, 2026 07:03 AM IST

കൊ​ട​ക​ര മ​ര​ത്തോ​മ്പി​ള്ളി എ​ട​വ​ന മ​ഹാ​വി​ഷ്ണു​ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം.

കൊ​ട​ക​ര: എ​ട​വ​ന ക​ലാ​ക്ഷേ​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ഞ്ചാ​രി​മേ​ള​ത്തി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര​ത്തോം​പി​ള്ളി എ​ട​വ​ന മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര ന​ട​യി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി. മേ​ള വി​ദ്വാ​ന്‍ കൊ​ട​ക​ര ഉ​ണ്ണി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. സ​നീ​ഷ്‌​കു​മാ​ര്‍​ ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വാ​ര്‍​ഡ്‌​മെ​മ്പ​ര്‍ ദി​വ്യ​സു​നി​ല്‍​കു​മാ​ര്‍, എ​ട​വ​ന ക്ഷേ​ത്രം പ്ര​സി​ഡന്‍റ് സ​ദാ​ശി​വ​ന്‍ കു​റു​വ​ത്ത്, സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ന്‍ കോ​രാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ര​ത്തോം​പ്പി​ള്ളി രാ​ജു​വാ​രി​യ​ര്‍, മ​ര​ത്തോ​മ്പി​ള്ളി ധ​ന​ഞ്ജ​യ് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ അ​ഭ്യ​സി​ച്ച 21 പേ​രാ​ണ് പ​ഞ്ചാ​രി​യു​ടെ​പ​തി​കാ​ലം മു​ത​ല്‍ ക​യ്യും​കോ​ലും ഉ​പ​യോ​ഗി​ച്ച് കൊ​ട്ടി​ക്ക​യ​റി​യ​ത്.

Tags :

Recent News

Corehub Up