x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ റോ​ബോ​ട്ട് സൂപ്പർഹിറ്റ്

വെബ് ഡെസ്ക്
Published: October 27, 2026 06:57 AM IST | Updated: October 27, 2026 06:57 AM IST

പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ പി.​പി.​സു​മോ​ദ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കു​ഞ്ഞ​മ

വ​ട​ക്ക​ഞ്ചേ​രി:​ പ​ന്ത​ലാം​പാ​ടം മേ​രിമാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ക​രി​ക്കാ​നും വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​നും സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ഈ ​വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്‍റി​നു സാ​ധി​ക്കു​മെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ധ്യാ​പ​ക​രു​ടെ​കൂ​ടി പി​ന്തു​ണ​യോ​ടെ റോ​ബോ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​യ വ​സ്തു​ക്ക​ളും ഓ​പ്പ​ൺ സോ​ഴ്സ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണ​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

സ്കൂ​ളി​ൽ​ന​ട​ന്ന ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി ഇ​ത് അ​വ​ത​രി​പ്പി​ച്ച​ത്. അ​ൾ​ട്രാ​സോ​ണി​ക് സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന റോ​ബോ​ട്ടും ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളു​ടെ നി​ർ​മി​തി​യാ​യു​ണ്ട്.

ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൽ​സാ​ബി​ത്ത്, ശ്രീ​ജ​സ്, ആ​ൽ​ഡി​ൻ, അ​ല​ൻ, റി​നാ​സ്, അ​മീ​ൻ, ഡി​ജോ, അ​മ​ൽ, ഗോ​ഡ്‌​വി​ൻ എ​ന്നി​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് റോ​ബോ​ട്ട് നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ. സ്കൂ​ൾ​മാ​നേ​ജ​ർ ഫാ. ​ആ​ൻ​സ​ൻ മേ​ച്ചേ​രി, ഹെ​ഡ്മി​സ്ട്ര​സ് സ്വ​പ്ന ജോ​സ​ഫ്, ലി​റ്റി​ൽ കൈ​റ്റ്സ് റി​സോ​ഴ്സ്പേ​ഴ്സ​ൺ സിം​രാ​ജ്, അ​ധ്യാ​പ​ക​രാ​യ പി.​എ​ൻ. ര​ജി​ത, ജി​സ്മി ജോ​സ്, നീ​തു വി​ൽ​സ​ൺ, ഷി​ൻ​ജു ബെ​ന്നി എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കു പി​ന്നി​ലു​ണ്ട്.

Tags :

Recent News

Corehub Up