ദേശീയപാതയോരത്ത് അണക്കപ്പാറ പാടത്ത് ആരംഭിച്ച കൂർക്കയുടെ വിളവെടുപ്പ്.
വടക്കഞ്ചേരി: കൂർക്കയുടെ വിളവെടുപ്പ് തുടങ്ങി. അപ്രതീക്ഷിത കനത്തമഴയും യഥാസമയം മഴ ഇല്ലാതിരുന്നതുമൊക്കെ വിളവിനെ ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. താഴ്ന്ന സ്ഥലത്തെ പാടങ്ങളിൽ കൃഷി ചെയ്തവരുടെ കൂർക്കയാണ് മഴ വെള്ളത്തിൽ ചീയൽവരുന്ന സ്ഥിതിയുള്ളത്.
മഴ കൂടി ചെളിയായതിനാൽ പറിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അണക്കപ്പാറ പാടത്ത് കൂർക്ക കൃഷിയുടെ വിളവെടുപ്പ് നടത്തുന്ന കൊളവള്ളിയിലെ സ്വാമിനാഥനും ഭാര്യ ദേവുവും പറഞ്ഞു. തുടക്കത്തിൽ കിലോയ്ക്ക് 100 രൂപ വരെയെത്തിയ കൂർക്ക വില ഇപ്പോൾ കുറഞ്ഞു. കൃഷിയിടത്തിൽ 50 രൂപ നിരക്കിലാണ് ഇവർ കൂർക്ക വിൽപന നടത്തുന്നത്. ആവശ്യകാർക്ക് കൂർക്ക അപ്പോൾതന്നെ പറിച്ചു കൊടുക്കും. പന്നിക്കൂട്ടങ്ങൾ ഇക്കുറി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി സ്വാമിനാഥൻ പറഞ്ഞു. രാപകൽ കാവലിരുന്നാണ് ഈ കർഷക ദമ്പതികൾ വിളവെടുപ്പിന് കൂർക്ക കൃഷി പാകപ്പെടുത്തിയത്.
Tags :