നെല്ലിയാമ്പതി ചെറുനെല്ലിക്കും മരപ്പാലത്തിനുമിടയിൽ ചുരംറോഡിൽ വീണ കൂറ്റൻമരം.
നെല്ലിയാമ്പതി: പോത്തുണ്ടി- നെല്ലിയാമ്പതി ചുരംറോഡിൽ കൂറ്റൻമരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. ചെറുനെല്ലിക്കും മരപ്പാലത്തിനും ഇടയിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ മരം റോഡിന് കുറുകെ വീണത്.
മരം വീണതോടെ നെല്ലിയാമ്പതിയിൽനിന്ന് മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
ചുരം റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടതോടെ യാത്രക്കാർ ഏറെനേരം ബുദ്ധിമുട്ടി.
വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി റോഡിൽനിന്ന് നീക്കംചെയ്തു.
ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരംറോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മരങ്ങളും മരക്കൊമ്പുകളും വീണ് ഗതാഗത തടസമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Tags :