സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കാറളം സെന്റ്് മേരീസ് കോണ്‍ഫറന്‍സിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉ
കാറളം: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കാറളം സെന്റ് മേരീസ് കോണ്ഫറന്സിനന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോണ്‍ഫറന്‍സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര ഒരുവര്‍ഷത്തെ കര്‍മരേഖ പ്രകാശനം ചെയ്തു. കാറളം പള്ളിവികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്് ബ്രദര്‍ ടി.എല്‍. ജോര്‍ജ് ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും എടത്തിരുത്തി ഏരിയാ കൗണ്‍സില്‍ പ്രസിഡന്റ്് ബ്രദര്‍ വി.ഡി. സൈമണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും നടത്തി.
സിസ്റ്റര്‍ ടീന, ഇടവക ട്രസ്റ്റി പോള്‍സണ്‍ വടക്കേത്തല, കോണ്‍ഫറന്‍സ് ഭാരവാഹികളായ ബിജു തേക്കാനത്ത്, ജോജോ ജോര്‍ജ്, ടി.വി. ബെന്നി, ബിജു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :