x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​​മ​​​​രം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് കു​​​​ടും​​​​ബം

വെബ് ഡെസ്ക്
Published: October 27, 2026 06:28 AM IST | Updated: October 27, 2026 06:28 AM IST

എ​​​​റ​​​​ണാ​​​​കു​​​​ളം ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ ബെ​​​​ന്‍​സ് കാ​​​​റി​​​​ടി​​​​ച്ചു മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക്ക​​​ളാ​​​യ ഭ​​​​ദ്ര കീ​​​​ര്‍​ത്തി​​​​യും

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ പതി നേഴുകാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ച കാ​​​​റി​​​​ടി​​​​ച്ചു സ്‌​​​​കൂ​​​​ട്ട​​​​ര്‍യാ​​​​ത്രി​​​​ക​​​​നാ​​​യ ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സ് വീ​​​​ഴ്ച​​​​യ​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​​ടും​​​​ബം ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു മു​​​​ന്നി​​​​ല്‍ ന​​​​ട​​​​ത്തി​​​​വന്ന സ​​​​മ​​​​രം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ ഭ​​​​ര​​​​ത്ശ​​​​ങ്ക​​​​ര്‍, ഭാ​​​​ഗ്യ​​​​ദ​​​​ര്‍​ശ​​​​ന്‍, ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​സ​​​​മ​​​​രം.

പതിനേഴകാ​​​​ര​​​​ന്‍റെ പി​​​​താ​​​​വി​​​​നെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യ​​​​ണം, പ്ര​​​​തി​​​​യു​​​​ടെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണം, പ്ര​​​​തി​​​​യു​​​​ടെ ഫോ​​​​ട്ടോ എ​​​​ടു​​​​ത്ത​​​​ത് ബ​​​​ല​​​​മാ​​​​യി ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യി​​​​പ്പി​​​​ച്ച​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​രം.

പതിനേഴുകാ​​​​ര​​​​ന്‍റെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്‌​​​​തേ​​​​ക്കും

 

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ആ​​​​ഡം​​​​ബ​​​​ര്‍ കാ​​​​ര്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന 17കാ​​​​ര​​​​ന്‍റെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്‌​​​​തേ​​​​ക്കും. ഉ​​​​ട​​​​ന്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല ജു​​​​ഡീ​​​​ഷ്യ​​​​റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നു ന​​​​ല്‍​കി​​​​യ ക​​​​ത്തി​​​​ന്‍റെ​​​കൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും ന​​​​ട​​​​പ​​​​ടി. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്നി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​യി​​​​ല്‍ അ​​​​ഞ്ചം​​​​ഗ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ക​​​​മ്മി​​​​റ്റി യോ​​​​ഗം ചേ​​​​ര്‍​ന്നു തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.
കാ​​​​ര്‍ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മം വ​​​​കു​​​​പ്പ് 199 എ ​​​​പ്ര​​​​കാ​​​​രം ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ പ്ര​​​​തി​​​​യാ​​​​കും.
മാ​​​​ത്ര​​​​മ​​​​ല്ല ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍​മാ​​​​ര്‍ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന​​​​ല്ലാ​​​​തെ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ നേ​​​​രി​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത് സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യ​​​​ട​​​​ക്കം വി​​​​ല​​​​ക്കി​​​​യി​​​​രി​​​​ക്കേ അ​​​​പ​​​​ക​​​​ട​​​വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ് ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ നേ​​​​രി​​​​ട്ടു പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി​​​​യ​​​​തും തെ​​​​റ്റാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.
സം​​​​ഭ​​​​വം ജു​​​​ഡീ​​​​ഷ്യ​​​​റി​​​​ക്ക് അ​​​​വ​​​​മ​​​​തി​​​​പ്പു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ര്‍​ശ​​​​ന​​​​വു​​​​മു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​മെ​​​​ന്നും സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

Tags :

Recent News

Corehub Up