x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഇ​നി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ്

വെബ് ഡെസ്ക്
Published: October 27, 2026 06:21 AM IST | Updated: October 27, 2026 06:21 AM IST

വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ക​ല്ലൂ​ര്‍​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സ്.

മൂ​വാ​റ്റു​പു​ഴ: വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നി​രു​ന്ന വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഇ​നി ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ ക​ല്ലൂ​ര്‍​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി ഈ ​ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലേ​ക്ക് മാ​റ്റി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.
സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് (എ​ഡി​എം) കെ. ​മ​നോ​ജ് ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​ര്‍​ക്കാ​രി​ന് ന​ല്‍​കും. 1969 ജൂ​ണ്‍ 23നാ​ണ് മൂ​വാ​റ്റു​പു​ഴ-​തേ​നി പാ​ത​യോ​ര​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം നി​ല​വി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് നി​ര്‍​മി​ച്ച​ത്. 57 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​ത്തി​ല്‍ ജീ​ര്‍​ണി​ച്ച് ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാ​വു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ല്‍ കെ​ട്ടി​ടം. കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ ക​ല്ലൂ​ര്‍​ക്കാ​ട് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് മേ​ല്‍​ക്കൂ​ര ചോ​ര്‍​ന്നൊ​ലി​ച്ച് ഭി​ത്തി​ക​ള്‍ ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഇ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്. ശോ​ച്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി ക​ല്ലൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ട്ട് ക​ണ്ട​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​മേ​റി​യ​ത്.

2016ല്‍ ​നി​ര്‍​മി​ച്ച് പൂ​ട്ടി​യി​ട്ടി​രു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലേ​ക്ക് ഓ​ഫി​സ് മാ​റ്റി സ്ഥാ​പി​ക്കാ​മെ​ന്ന പ്രാ​യോ​ഗി​ക നി​ര്‍​ദേ​ശം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ തോ​തി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പെ​യി​ന്‍റിം​ഗും പൂ​ര്‍​ത്തി​യാ​ക്കി ഈ ​കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്മാ​ര്‍​ട്ട് ഓ​ഫീ​സാ​ക്കി മാ​റ്റും. അ​തേ​സ​മ​യം, അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി അ​വി​ടെ ക​ല്ലൂ​ര്‍​ക്കാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കാ​ന്‍ ഇ​തു​പ​ക​രി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up