പാറ- ഗോപാലപുരം റോഡ് തകർച്ചയ്ക്കെതിരേ എൽഡിഎഫ് ചിറ്റൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അവകാശ സംരക്ഷണ മാർച്ച്.
കൊഴിഞ്ഞാമ്പാറ: പാറ- ഗോപാലപുരം റോഡിന്റെ തകർച്ച പരിഹരിക്കാതെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിന്റേയും സ്ഥലം എംഎൽഎയുടെയും നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചിറ്റൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അപ്പുപിള്ളയൂർ മുതൽ കൊഴിഞ്ഞാമ്പാറ വരെ അവകാശസംരക്ഷണ മാർച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ആർ. സജീവൻ അധ്യക്ഷനായി. സിപിഎം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ്, ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. മുരുകദാസ്, എസ്. വിനോദ് ബാബു, കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിമാരായ എൻ.എം. അരുൺപ്രസാദ്, ആർ. ശ്രീധരൻ പ്രസംഗിച്ചു.
Tags :