പുനര്‍നിര്‍മിക്കുന്ന പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിന്റെ അടിസ്ഥാന ശില ആശീർവാദം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിർവഹി ക്കുന്നു.
കിഴക്കമ്പലം: ദേവാലയത്തിന്റെ മനോഹാരിതയല്ല സഭയ്ക്ക് മഹത്വം നല്‍കുന്നത് സ്വര്‍ഗീയ ജറുസലേമിന്റെ മഹത്വമാണെന്നും ബിഷപ് മാര്‍ തോമസ് ചക്യത്ത്. പുനര്‍നിര്‍മിക്കുന്ന പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിന്റെ അടിസ്ഥാന ശില ആശീര്‍വദിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ ഫാ. ജിമ്മി പൂച്ചക്കാട്ട് ദിവ്യബലിയര്‍പ്പിച്ചു.
വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, കിഴക്കമ്പലം ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് അരീക്കല്‍, കൈക്കാരന്മാരായ വി.എ. ജോര്‍ജ്, സാലു ആന്റണി, വൈസ് ചെയര്മാന് സജി പോള്‍, ജോയിന്റ് കണ്‍വീനര്‍ ജോയി കന്നപ്പിള്ളി, മുന്‍ വികാരിമാരായ ഫാ. പോള്‍ കാരാച്ചിറ, ഫാ. വര്‍ഗീസ് അറക്കല്‍, ഫാ. ജോണ്‍ തോട്ടുപുറം, ഫാ. തോമസ് പെരേപ്പാടന്, ഫാ. ജോസ് വല്ലയില്‍, ഫാ. പോള്‍ കൈപ്രന്‍പാടന്‍, സഹ വികാരി ഫാ. ആല്ബിന് തോപ്പില്‍, ഇടവക വൈദികരായ ഫാ. പീറ്റര്‍ കോയിക്കര, ഫാ. പോള്‍ കൊടിയന്‍, ഫാ. ജോസ്പോള്‍ തേക്കാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :