ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി മതബോധന പിടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ഇടവക വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യുന്ന
പറവൂർ: ആഗോള കത്തോലിക്കാ സഭയിലെ മിഷൻ ഞായർ പ്രവർത്തനങ്ങളുടെ ഭാഗമായി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ചപള്ളി മതബോധന പിടിഎയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
ഇടവകയിലെ 1,200 ഓളം പേർ ബിരിയാണി ചലഞ്ചിൽ പങ്കാളികളായി. ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന തുക സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി നൽകും. ഇടവകയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 25ന് മിഷൻ സൺഡേ ആചരണം നടക്കും. അന്ന് വിവിധ ക്ലാസുകളിലെ കുട്ടികൾ വിവിധ പരിപാടികളിലൂടെയും ഗെയിമുകളിലൂടെയും മറ്റും മിഷൻ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കും. കെസിവൈഎം റിങ്ങേറ് മത്സരം സംഘടിപ്പിക്കും.
ബിരിയാണി ചലഞ്ച് ഇടവക വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടെൻസി ജെയിൻ അധ്യക്ഷനായി. സഹ വികാരി ഫാ. ടോണി കുന്നത്തൂർ സന്ദേശം നൽകി. ഭാരവാഹികളായ വൈസ് പ്രസിഡന്റ് അജീഷ് സെബാസ്റ്റ്യൻ, സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി പ്രിയ സെഫി, ട്രഷറർ മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags :