പുലിയൂര്ശാലയ്ക്കും ചെറിയകൊല്ലക്കും ഇടയ്ക്കുള്ള വളവില്‍ റോഡ് വക്കില്‍നിന്ന ഇലക്ട്രിക് പോസ്റ്റിനെ കാർ ഇടിച്ചുതകര്‍ത്ത നിലയില്‍.
വെള്ളറട: നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്തശേഷം സമീപത്തെ മതിലും തകർത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
പുലിയൂര്ശാലയ്ക്കും ചെറിയകൊല്ലക്കും ഇടയ്ക്കുള്ള വളവില്‍ റോഡ് വക്കില്‍നിന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ശേഷം നിയന്ത്രണംവിട്ട് സമീപത്തെ രവികുമാറിന്റെ വീടിനോടു ചേര്‍ന്ന മതില്കെട്ടും തകര്‍ത്തശേഷം കാര്‍ മുന്നോട്ടുപോവുകയായിരുന്നു. മതില്‍കെട്ട് തകര്‍ന്ന ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അമിതവേഗത്തില്‍ കാര്‍ പാഞ്ഞുപോകുന്നതാണ് കണ്ടത്. കെഎസ്ഇബി അധികൃതരും വീട്ടുടമയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉടമയെയും കാറും കണ്ടെത്താനുള്ള ശ്രമത്തിലാണ് .
Tags :