x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് ജൂ​ബി​ലി ന​ഗ​ർ നി​വാ​സി​ക​ൾ

വെബ് ഡെസ്ക്
Published: October 27, 2026 05:45 AM IST | Updated: October 27, 2026 05:45 AM IST

വി​ഴി​ഞ്ഞം: കോ​ട്ടു​ക്കാ​ൽ ​പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ വാ​ർ​ഡാ​യ ജൂ​ബി​ലി ന​ഗ​ർ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ട രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​രെ​യും സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ദുരിതത്തിന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​ വെ​ള്ള​ക്കെ​ട്ടുമൂലം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ജോ​ലി​ക്കാ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തിയാ ണുള്ളത്. പ​ല വീ​ടു​ക​ളി​ലേ​ക്കും ന​ട​ന്നു​പോ​കാ​ൻ​പോ​ലും പ​റ്റാ​ത്ത​വി​ധം വെ​ള്ളം ക​യ​റി​യി​രി​ക്കുകയാണ്. വെ​ള്ള​ക്കെ​ട്ടി​നൊ​പ്പം രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​വും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.

ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​തും പൈ​പ്പ് ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യ​തു​മാ​ണ് കാ​ര​ണം. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​തു ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ മാ​ര​ക​ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളമെ​ത്തി​ക്ക​ണ​മെ​ന്നും ജൂ​ബി​ലി ന​ഗ​ർ നി​വാ​സി​കൾ ആവശ്യപ്പെട്ടു. അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് നൽകി.

Tags :

Recent News

Corehub Up