വെള്ളറട: വെള്ളറട, ആര്യന്‍കോട്, അമ്പൂരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാംകോണം-കാസററോഡ്-കള്ളിമൂട്-കുടപ്പനമൂട്-കൂട്ടപ്പൂ റോഡുപണി പുരോഗമിക്കുന്നു. അഞ്ചുകോടി രൂപ അടങ്കലില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 5.50 മീറ്റര്‍ വീതിയിലാണ് റോഡ് റബ്ബറൈസ്ഡ് ടാറിംഗ് നടത്തി നവീകരിക്കുന്നത്. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന റോഡ് നവീകരണം
പൂര്‍ത്തിയാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കഴിയും. മൂന്നു പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമായ ഈ റോഡ് വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരുന്നതിനും ഏറെ പ്രയോജനകരമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു ഗതാഗതം സുഗമമാക്കുന്നതിലൂടെ യാത്രാസമയം കുറയ്ക്കാനും വാഹനഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കാനും സാധിക്കും.
Tags :