പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഭാഗികമായി സുരക്ഷാ വേലി നിര്‍മിക്കാനുള്ള തീരുമാനം തടസപ്പെട്ടപ്പോള്‍ പഞ്ചായത്തില്‍നിന്നും ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുന്നു
വെള്ളറട: പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കളിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും ബോളുകള്‍ സമീപത്തെ വീട്ടിലും പരിസ രത്തും പതിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഭാഗികമാ യി സുരക്ഷാ വേലി നിർമിക്കുന്നത് സമീപത്തെ ഉടമ തടസപ്പെടുത്തി. മതിയായ അളവില്‍ മറയ്ക്കാതെ ഭാഗികമായി മറയ്ക്കാനുള്ള ശ്രമത്തെയാണു വീട്ടുടമയായ രാജേന്ദ്രന് തടഞ്ഞത്.
ഇന്നലെ രാവിലെയാണ് കരാര്‍ തൊഴിലാളി വീടിനു സമീപത്തു ഭാഗികമായി ഷീറ്റ് അടിച്ച് ബലപ്പെടുത്താനെ ത്തിയത്. 30 അടി നീളത്തില്‍ നാലടി ഉയരത്തിൽ ഷീറ്റ് അടിച്ച് ബലപ്പെടുത്താനായി രുന്നു പഞ്ചായത്തിന്റെ തീരുമാനം. എന്നാല്‍ വീടിന്റെ പുറകു വശത്ത് 45 അടി നീളത്തില്‍ ഷീറ്റ് അടിച്ചാല്‍ മാത്രമേ സുരക്ഷിതത്വമുണ്ടാകൂവെന്നായിരുന്നു രാജേന്ദ്രന്റെ ആവശ്യം. ഇക്കാര്യം പറഞ്ഞ് രാജേന്ദ്രൻ കരാറുകാരനുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. തുടര്‍ന്നു പഞ്ചായത്തില്‍നിന്നും ജീവനക്കാരെത്തി 12,000 രൂപ മാത്രമാണു വക കൊള്ളിച്ചിട്ടുള്ളതെന്നും 12,000 രൂപയ്ക്ക് 30 അടി നീളത്തിലും നാലടി ഉയരത്തിലും മാത്രമേ മറക്കാന്‍ കഴിയുകവെന്നും അറിയിക്കുകയായിരുന്നു. എന്നാൽ പണികൾ നടത്തേണ്ടെന്നു രാജേന്ദ്രൻ നിലപാടെടുത്തതോടെ പഞ്ചായത്ത് ജീവനക്കാര്‍ 45 അടി നീളത്തില്‍ അഞ്ചടി ഉയരത്തില്‍ വീടിന് ഉപദ്രവമുണ്ടാകാത്ത രീതിയില്‍ തകരത്തില്‍ മറയ്ക്കുവാനുള്ള തീരുമാനമെടുത്തു പിരിയുകയായിരുന്നു.
സ്റ്റേഡിയത്തിൽനിന്നു ബോളുകൾ നിരന്തരം വീടിനകത്തു പതിച്ചതോടെ രാജേന്ദ്രന് പഞ്ചായത്തിലും പൊലിസിലും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാൻ പഞ്ചായത്തിനു നിർദേശം ലഭിച്ചത്. എസ്റ്റിമേറ്റ് എടുത്ത് പണി ചെയ്യണമെങ്കില്‍ ഒരുലക്ഷം രൂപയെങ്കിലും വകകൊള്ളിക്കണെന്ന ആവശ്യത്തിൽ ഒരുമാസത്തോളമായി നീട്ടി കൊണ്ടുപോവുകയായിരുന്നു. അവസാനം 12,000 വക കൊള്ളിച്ച് വീടിനു സുരക്ഷ ഒരുക്കി മറക്കുവാനുള്ള തീരുമാനത്തിലെത്തിയപ്പോഴാണ് വീണ്ടും പ്രശ്നമായത്. തുടര്‍ന്ന് 17,000 രൂപ എസ്റ്റിമേറ്റ് അനുസരിച്ച് കരാറുകാരനോട് പണി ചെയ്യാന്‍ പറഞ്ഞശേഷമാണ് വാക്കേറ്റത്തിനും വാദപ്രതിവാദങ്ങള്‍ക്കും അറുതിയായത്.
Tags :