മലയില്‍ക്കട- തെങ്ങുവിളക്കുഴി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.
നെയ്യാറ്റിന്‍കര: മലയില്‍ക്കട- ഇടഞ്ഞി തെങ്ങുവിളക്കുഴി റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തം. കൊല്ലയില്‍, പെരുങ്കടവിള പഞ്ചായത്തുകളിലെ അതിര്‍ത്തിയോട് ചേര്‍ന്ന മലയില്‍ക്കട- ഇടഞ്ഞി തെങ്ങുവിളക്കുഴി റോഡ് ഏറെക്കാലമായി വളരെ പരിതാപകരമായ നിലയിലാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടം സൃഷ്ടിക്കുന്ന തരത്തിലാണെന്നു യാത്രക്കാരും തദ്ദേശവാസികളും ചൂണ്ടിക്കാട്ടി.
ഇടഞ്ഞിയിലെ കോളജിലേയ്ക്ക് ഇതുവഴി നിരവധി വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ ഈ റോഡിലൂടെ സാഹസികമായാണ് വാഹനം ഓടിക്കുന്നത്.
പെണ്‍കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അനേകം പേര്‍ക്ക് മറിഞ്ഞുവീണ് പരിക്കേറ്റിട്ടുണ്ടെന്നും യാത്രക്കാര്‍ പറഞ്ഞു. രാത്രിയില്‍ വളരെയധികം പാടുപെട്ടാണു സമീപവാസികള്‍ ഈ റോഡിലൂടെ വാഹനം ഓടിക്കുന്നത്. മഴക്കാലത്തു ദുരിതം കൂടുതലാണ്. അധികൃതരുടെ അനാസ്ഥയില്‍ വ്യാപകമായ പരാതികളുയരുന്നുണ്ട്
Tags :