Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BMW

Europe

ചെലവുചുരുക്കൽ നടപടിയുമായി ബിഎംഡബ്ല്യു; 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും

മ്യൂ​ണി​ക്ക്: ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മ്മാ​ണ രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ബി​എം​ഡ​ബ്ല്യു ആ​ഗോ​ള​ത​ല​ത്തി​ൽ 8,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും ചൈ​നീ​സ് വി​പ​ണി​യി​ലെ തി​രി​ച്ച​ടി​യും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി വി​പു​ല​മാ​യ ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​ഴി​വാ​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ജ​ർ​മ്മ​നി​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 50,000 ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം വി​ര​മി​ക്കാ​നോ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് സ്വീ​ക​രി​ക്കാ​നോ അ​വ​സ​രം ന​ൽ​കു​മെ​ന്ന് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു.

ഈ ​ന​ട​പ​ടി​ക​ൾ വാ​ഹ​ന നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും, പ​ക​രം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്, പ്ലാ​നിം​ഗ്, മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

2026 ഒ​ക്ടോ​ബ​ർ മു​ത​ൽ 2027 അ​വ​സാ​നം വ​രെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. നി​ർ​ബ​ന്ധി​ത പി​രി​ച്ചു​വി​ട​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും സേ​വ​ന​കാ​ല​വും ശ​മ്പ​ള​വും പ​രി​ഗ​ണി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജോ​ടെ​യാ​ണ് സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മേ​യി​ൽ ചു​മ​ത​ല​യേ​റ്റ പു​തി​യ സി​ഇ​ഒ മി​ലാ​ൻ നെ​ടു​ൽ​ക്കോ​വി​ച്ച്, ആ​ഗോ​ള വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ലാ​ഭ​ക​ര​വു​മാ​ക്കാ​ൻ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു.

ഫോ​ക്‌​സ്‌​വാ​ഗ​ൺ, മെ​ഴ്‌​സി​ഡ​സ്, ഓ​ഡി തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്ക് പി​ന്നാ​ലെ ബി​എം​ഡ​ബ്ല്യു​വും ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ജ​ർ​മ​ൻ തൊ​ഴി​ൽ വി​പ​ണി​യി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

National

16 വ​യ​സു​കാ​ര​ന്‍റെ വൈ​രാ​ഗ്യം; കൗ​മാ​ര​ക്കാ​ർ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ ആ​ഡം​ബ​ര കാ​ർ ഇ​ടി​പ്പി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ മു​ൻ​കാ​ല വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് 16 വ​യ​സു​കാ​ര​ൻ ആ​ഡം​ബ​ര വാ​ഹ​നം സ്കൂ​ട്ട​റി​ൽ ഇ​ടി​പ്പി​ച്ച് ര​ണ്ടു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു. 14 വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​ഴു മാ​സം മു​മ്പു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 16കാ​ര​നെ​തി​രെ ബി​എ​ൻ​എ​സ്, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഏ​ഴു മാ​സം മു​മ്പ് പ​രാ​തി​കാ​ര​നും സു​ഹൃ​ത്തും ഒ​രു ക​ട​യി​ൽ കാ​പ്പി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ 16കാ​ര​ൻ ഇ​വ​രെ തു​റി​ച്ചു നോ​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. മ​റ്റു​ള്ള​വ​ർ ഇ​ട​പെ​ട്ട് വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും 16കാ​ര​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തും ഗം​ഗാ​പൂ​ർ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പ​തി​നാ​റു​കാ​ര​ൻ പി​ന്നി​ൽ വ​ന്ന് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി. പ​തി​നാ​റു​കാ​ര​ന് വ​ഴി​കൊ​ടു​ക്കാ​നാ​യി സ്കൂ​ട്ട​ർ ഇ​ട​ത് വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​മ്പോ​ഴാ​ണ് കാ​ർ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ വ​ന്ന് ഇ‌​ടി​ച്ച് ക​യ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ ര​ണ്ട് കാ​ലു​ക​ളി​ലും മ​റ്റൊ​രാ​ളു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പ​രി​ക്കേ​റ്റു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

 

Editorial

ബി​എം​ഡ​ബ്ല്യു​ക്കാ​ല​ത്തെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ

അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു ലോ​ക്പാ​ൽ പി​ൻ​വാ​ങ്ങി​യ​ത് ജ​ന​വി​കാ​രം എ​തി​രാ​യ​തു​കൊ​ണ്ടാ​ണ്. എ​ങ്കി​ലും, ആ​ർ​ഭാ​ട​വും ധൂ​ർ​ത്തും അ​ഴി​മ​തി​ത​ന്നെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​ന​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ സ്ഥാ​പ​ന​മാ​യ ലോ​ക്പാ​ൽ അം​ഗീ​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്.

ഇ​തേ മാ​തൃ​ക​യി​ൽ, അ​ഴി​മ​തി​യു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പി​ന്മാ​റി​ക്കൂ​ടേ? ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ള​ല്ല; പ​റ്റു​മോ ഇ​ല്ല​യോ എ​ന്ന മ​റു​പ​ടി​യാ​ണ് ആ​വ​ശ്യം. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ​ത​യും സു​താ​ര്യ​ത​യും നി​ർ​വ​ചി​ക്കു​ന്ന​ത്.

നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്കു വി​ടു​മെ​ന്ന ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക​ള്‍, ശി​ശു​മ​ന്ദി​ര​ങ്ങ​ള്‍, ന​ഴ്സ​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും പ​തി​നൊ​ന്നി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​നം ല​ഭി​ച്ച​വ​രെ​യും സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ഴി​മ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന നീ​ക്ക​മാ​ണി​ത്. പ്ര​വൃ​ത്തി ഇ​താ​ണെ​ങ്കി​ലും അ​ടു​ത്ത പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഈ ​വാ​ഗ്ദാ​നം പ്ര​തീ​ക്ഷി​ക്കാം.

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം താ​ത്കാ​ലി​ക-​ക​രാ​ർ ജീ​വ​ന​ക്കാ​രു​ണ്ട​ന്നും മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​ണെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. ഇ​ട​തോ വ​ല​തോ എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം, ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ഗ്ന​മാ​യ അ​ഴി​മ​തി​യാ​ണ് എ​ന്ന​താ​ണ്. പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ൾ യോ​ഗ്യ​ത​ക​ളെ മ​റി​ക​ട​ക്കു​ന്ന​തും യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന​തു​മൊ​ക്കെ സു​താ​ര്യ​ഭ​ര​ണ​ത്തി​ന്‍റെ മു​ൻ​വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള ഐ​ടി വ​കു​പ്പി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു നീ​തി ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന വ്യാ​ഖ്യാ​നം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ സ്ഥി​രം ന്യാ​യീ​ക​ര​ണ​മാ​യി മാ​റ്റി​യ​തി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ഈ ​അ​ഴി​മ​തി​യെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ച്ചു. താ​ത്കാ​ലി​ക ഒ​ഴി​വു​ക​ൾ നി​യ​മ​ന ഏ​ജ​ൻ​സി​ക​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക, പാ​ർ​ട്ടി​യോ​ടു കൂ​റു​ള്ള ജീ​വ​ന​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ക, പി​ന്നീ​ട് നീ​തി​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ച് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്ന​തൊ​ക്കെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ക്ഷി​രാ​ഷ്‌​ട്രീ​യ​വ​ത്ക​ര​ണ​ത്തി​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി. 25 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​രു ചേ​ർ​ത്തു കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ഈ ​അ​ഴി​മ​തി.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി​യ​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ വി​ശ​ദ​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്. പ​ല വ​കു​പ്പു​ക​ളും താ​ത്കാ​ലി​ക, ക​രാ​ർ ഒ​ഴി​വു​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും കാ​ത്തി​രി​പ്പി​ലാ​ണ്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും പി​എ​സ്‌​സി​യു​ടെ​യും പ​ണി പാ​ർ​ട്ടി ഓ​ഫീ​സു​ക​ളെ​യും നേ​താ​ക്ക​ളെ​യും ഏ​ൽ​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് 2006ൽ ​ഉ​മാ​ദേ​വി കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ്, ‘അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ’ ന​ട​ത്താ​നു​ള്ള ത​ത്ര​പ്പാ​ട് അ​ഴി​മ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ എ​ഴു​തി​ച്ചേ​ർ​ക്കാ​നാ​കൂ.

ഒ​ഴി​വു​ക​ൾ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു പ​ക​രം, നി​യ​മ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യും ഫ​ലം മാ​ർ​ക്ക് സ​ഹി​തം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ നി​യ​മ​ന​ന​ട​പ​ടി​ക​ൾ ല​ളി​ത​വും സു​താ​ര്യ​വു​മാ​കും. പ​ക്ഷേ, അ​ത്, അ​ഴി​മ​തി ല​ക്ഷ്യ​മാ​ക്കാ​ത്ത ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ​ർ​ക്കാ​രു​ക​ൾ​ക്കേ ക​ഴി​യൂ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ അ​സാ​ധു​വാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​നു വേ​ണ​മെ​ങ്കി​ൽ പ്ര​ഖ്യാ​പി​ക്കാം. പ​ക്ഷേ, അ​തി​നും വേ​ണം അ​ഴി​മ​തി​വി​രു​ദ്ധ​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി.

Latest News

Corehub Up