കൊച്ചി: ബിഎംഡബ്ല്യു ഗ്രൂപ്പ് ഓഫ് ഇന്ത്യ നടപ്പ് സാന്പത്തികവർഷം ആദ്യപാദത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വില്പനനേട്ടം രേഖപ്പെടുത്തി.
ഇക്കാലയളവിൽ 4,567 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധനയാണുണ്ടായത്. ആദ്യപാദത്തിൽ 1,185 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു.
ആകെ വില്പനയില് 26 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ആഡംബര ഇവി വിഭാഗത്തില്‍ 70 ശതമാനത്തിലധികം വിപണിവിഹിതമാണ് ഇതോടെ കമ്പനി സ്വന്തമാക്കിയത്.
ബിഎംഡബ്ല്യു മോട്ടോറാഡ് വിഭാഗത്തില്‍ 1,216 ബൈക്കുകള്‍ ഇക്കാലയളവിൽ വിറ്റഴിച്ചു. പുതിയ 27 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അടുത്ത മൂന്നു മാസത്തിനകം എട്ട് പുതിയ മോഡലുകള്‍ക്കൂടി വിപണിയിലെത്തുമെന്നും അധികൃതർ അറിയിച്ചു.