തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടെന്ന കാര്യം നിയമസഭയിൽ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് സവിശേഷമായ ഒരു സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങൾ മന്ത്രി സഭയിൽ വിശദീകരിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധികമായി വൈദ്യുതി കടം വാങ്ങിയിരുന്നു. ഈ വൈദ്യുതി ജൂൺ മാസത്തോടെ തിരിച്ചുനൽകേണ്ടതുണ്ട്.
പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാത്തത് വൈദ്യുതി ഉത്പ്പാദനത്തെയും ലഭ്യതയെയും പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം ഉണ്ടായിട്ടും വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവ് വന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Tags : Power Restrictions Sunny Joseph Niyamasabha