പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്നു പരിക്കേറ്റ് ചികിത്സയിലായിരുന്ന 13 യാത്രക്കാർ ആശുപത്രി വിട്ടു. നാല് ജീവനക്കാർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാൾക്കു സാരമായി പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു.
തായ്ലൻഡ് ദ്വീപായ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനം ചൊവ്വാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ടത്.
137 യാത്രക്കാരും എട്ട് ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് ജീവനക്കാരും 13 യാത്രക്കാരും ചികിത്സതേടി. അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്വേഷണം തുടരുകയാണ്.
Tags : Plane Midair Passengers Leave Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AirIndia