x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വി​ഷം ക​ഴി​ച്ച ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 12:10 AM IST | Updated: July 20, 2026 12:10 AM IST

ജോ​ബി

ഗാ​ന്ധി​ന​ഗ​ർ: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ കീ​ട​നാ​ശി​നി ക​ഴി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പി​ന്നാ​ലെ അ​ച്ഛ​നും മ​രി​ച്ചു.

ളാ​ക്കാ​ട്ടൂ​ർ മ​റ്റ​പ്പ​ള്ളി ചി​റ​പ്പു​റ​ത്ത് തോ​മ​സ് ഏ​ബ്ര​ഹാ​മാ​ണ് (ജോ​ബി-50) ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി.
ക​ഴി​ഞ്ഞ ദി​വ​സം ജോ​ബി​യു​ടെ ഭാ​ര്യ ജോ​സ്ന (42), മ​ക​ളാ​യ മ​രി​യ തെ​രേ​സ തോ​മ​സ് (17) എ​ന്നി​വ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ബി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. മ​ക​ൻ അ​ല​ൻ തോ​മ​സ് ചി​കി​ൽ​സ​യി​ലാ​ണ്.

കീ​ട​നാ​ശി​നി ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നാ​ലം​ഗ കു​ടും​ബ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തോ​മ​സ് ക​ർ​ഷ​ക​നാ​ണ്. ജോ​സ്ന സ​ഹ​ക​ര​ണ ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജോ​ലി​ക്കാ​രി​യാ​ണ്. മ​ക്ക​ൾ ര​ണ്ടു പേ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി

പാ​​മ്പാ​​ടി: കു​​ട്ടി​​യു​​ൾ​​പ്പെ​​ടെ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു പേ​​ർ ക​​ള​​നാ​​ശി​​നി ക​​ഴി​​ച്ചതിൽ മൂന്നു പേർ മരണപ്പെട്ട സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​റ്റ​​പ്പ​​ള്ളി ചി​​റ​​പ്പു​​റ​​ത്തെ വീ​​ട്ടി​​ൽ പോ​​ലീ​​സ് വി​​ശ​​ദ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും ചേ​​ർ​​ന്നാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

സം​​ഭ​​വ​​ത്തി​​ൽ ഇന്നലെ ഗൃ​​ഹ​​നാ​​ഥ​​ൻ തോ​​മ​​സ് ഏ​​ബ്ര​​ഹാമും ശ​​നി​​യാ​​ഴ്ച ഗൃ​​ഹ​​നാ​​ഥ​​യാ​​യ ജോ​​സ്ന​​യും മ​​ക​​ൾ മ​​രി​​യ തെ​​രേ​​സ തോ​​മ​​സും മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സീ​​ൽ ചെ​​യ്തി​​രു​​ന്ന വീ​​ട് തു​​റ​​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഇ​​ള​​യ മ​​ക​​നാ​​യ 12-കാ​​ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നാ​​ണ് വി​​വ​​രം.

ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ പോ​​ലീ​​സ് സു​​ര​​ക്ഷ​​യി​​ൽ സീ​​ൽ ചെ​​യ്ത നി​​ല​​യി​​ലാ​​യി​​രു​​ന്ന വീ​​ട്ടി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ വി​​വി​​ധ ബാ​​ങ്ക് പാ​​സ്ബു​​ക്കു​​ക​​ളും ക​​ള​​നാ​​ശി​​നി​​യു​​ടെ കു​​പ്പി​​യും ക​​ണ്ടെ​​ത്തി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണെ​​ന്ന് അ​​യ​​ർ​​ക്കു​​ന്നം സ്റ്റേ​​ഷ​​ൻ എ​​സ്‌​​എ​​ച്ച്‌​​ഒ അ​​റി​​യി​​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up