പിടിയിലായ ഹയാത്ത് റോഷൻ, സമ്പത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാലക്കാട് മണ്ണൂർ സ്വദേശി ഹയാത്ത് റോഷൻ (32), പൂന്തുറ കാട്ടുവയൽ വീട് ആലുകാട് സമ്പത്ത് (23) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെയോടെ വാഴമുട്ടം- പാച്ചല്ലൂർ റോഡിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പോലീസ് തടഞ്ഞ കാറിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ സിപിഒ നസിമൂദീനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ നസിമൂദീൻ നിലവിൽ ചികിത്സയിലാണ്. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത തിരുവല്ലം പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി.
Tags : Crime Police Investigation CaseFile FIR