x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വരങ്ങളുടെ ലോകം അന്യം; പ​ക്ഷേ, ചെ​സി​ൽ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല

നൊ​​മി​​നി​​റ്റ ജോ​​സ്
Published: July 20, 2026 12:08 AM IST | Updated: July 20, 2026 12:08 AM IST

കോ​​ട്ട​​യം വൈ​​എം​​സി​​എ ഹാ​​ളി​​ല്‍ ബ​​ധി​​ര സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ചെ​​സ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന എ. ​​ര​​ഘു​​നാ​​ഥ​​ന്‍. (വലത്ത്).

കോ​​ട്ട​​യം: പ്രാ​​യം 64, പ​​ക്ഷേ, ചെ​​സ് ബോ​​ര്‍​ഡ് തു​​റ​​ന്ന് ക​​രു​​ക്ക​​ള്‍ നി​​ര​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ പി​​ന്നെ അ​​ന്ന​​ത്തെ ഏ​​ഴാം ക്ലാ​​സു​​കാ​​ര​​നാ​​കും. ചെ​​സ് ക​​ളി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യ കാ​​ല​​ത്തെ​​ന്ന​​പോ​​ലെ സൂ​​ക്ഷ്മ​​ത​​യോ​​ടെ ക​​രു​​ക്ക​​ള്‍ നീ​​ക്കും. ഒ​​ടു​​വി​​ല്‍ വി​​ജ​​യി​​ച്ചേ മ​​ട​​ങ്ങൂ. സം​​സാ​​രി​​ക്കാ​​നോ കേ​​ള്‍​ക്കാ​​നോ ക​​ഴി​​യാ​​ത്ത പാ​​മ്പാ​​ടി കോ​​ത്ത​​ല സ്വ​​ദേ​​ശി എ. ​​ര​​ഘു​​നാ​​ഥ​​നാ​​ണി​​ത്. കോ​​ട്ട​​യം ജി​​ല്ലാ ബ​​ധി​​ര സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ എ​​ല്ലാ വ​​ര്‍​ഷ​​വും ചെ​​സ് ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ലെ സ്ഥി​​രം ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​ന്‍ ഇ​​ദ്ദേ​​ഹ​​മാ​​ണ്. 2014 മു​​ത​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്നോ ര​​ണ്ടോ ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഒ​​ന്നാം സ്ഥാ​​നം ര​​ഘു​​നാ​​ഥ് വി​​ട്ടു​​ന​​ല്‍​കി​​യ​​ത്. ഇ​​ത്ത​​വ​​ണ​​യും മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത് ഇ​​ദ്ദേ​​ഹ​​മാ​​ണ്.

മു​​ള​​യ്ക്ക​​ല്‍ അ​​യ്യാ​​ക്കു​​ട്ടി ചെ​​ട്ടി​​യാ​​രു​​ടെ​​യും ചെ​​ല്ല​​മ്മാ​​ളി​​ന്‍റെ​​യും നാ​​ലു മ​​ക്ക​​ളി​​ല്‍ മൂ​​ത്ത​​യാ​​ളാ​​ണ് ര​​ഘു​​നാ​​ഥ​​ന്‍. ഏ​​ഴാം ക്ലാ​​സു​​വ​​രെ കേ​​ള്‍​വി​​യും സം​​സാ​​ര​​വു​​മി​​ല്ലാ​​ത്ത​​വ​​ര്‍​ക്കാ​​യു​​ള്ള തി​​രു​​വ​​ല്ല​​യി​​ലെ സ്‌​​കൂ​​ളി​​ല്‍ പ​​ഠി​​ച്ചു. തു​​ട​​ര്‍​ന്ന് പ​​ഠി​​ക്ക​​ണ​​മെ​​ന്നും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം നേ​​ട​​ണ​​മെ​​ന്നും ര​​ഘു​​നാ​​ഥ​​നും മ​​ക​​നെ പ​​ഠി​​പ്പി​​ച്ചു ന​​ല്ല നി​​ല​​യി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ള്‍​ക്കും ആ​​ഗ്ര​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ, അ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളൊ​​ന്നും അ​​നു​​കൂ​​ല​​മാ​​യി​​ല്ല.

വീ​​ട്ടി​​ലെ ഒ​​റ്റ​​യ്ക്കി​​രി​​പ്പ് വ​​ല്ലാ​​തെ ബു​​ദ്ധി​​മു​​ട്ടി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ അ​​ച്ഛ​​നോ​​ട് സ​​ങ്ക​​ടം പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ​​യാ​​ണ് ആ​​ദ്യ​​മാ​​യി ചെ​​സ് ബോ​​ര്‍​ഡും ക​​രു​​ക്ക​​ളും ര​​ഘു​​നാ​​ഥ​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. പോ​​ലീ​​സി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന അ​​ച്ഛ​​നാ​​ണ് ചെ​​സി​​ലെ ര​​ഘു​​നാ​​ഥ​​ന്‍റെ ഗു​​രു. അ​​ച്ഛ​​ന്‍ പ​​ഠി​​പ്പി​​ച്ച​​ത് സ​​ഹോ​​ദ​​ര​​ങ്ങ​​ളെ ര​​ഘു​​നാ​​ഥ​​ന്‍ പ​​ഠി​​പ്പി​​ച്ചു. അ​​ങ്ങ​​നെ നാ​​ലു പേ​​രും ഒ​​ഴി​​വു നേ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ക​​ളി​​ച്ചും ജ​​യി​​ച്ചും ചെ​​സി​​നെ ഹൃ​​ദ​​യ​​ത്തി​​ലേ​​റ്റി.
പ​​തു​​ക്കെ, നാ​​ട്ടി​​ലെ ക്ല​​ബു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ര​​ഘു​​നാ​​ഥ​​ന്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ തു​​ട​​ങ്ങി. 2001 ല്‍ ​​കോ​​ട്ട​​യം ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു മൂ​​ന്നാം സ്ഥാ​​നം നേ​​ടി.

സം​​സ്ഥാ​​ന ത​​ല​​ത്തി​​ലും മ​​ത്സ​​രി​​ച്ചു. പി​​ന്നീ​​ട് കോ​​ട്ട​​യം ബ​​ധി​​ര സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ 2014 മു​​ത​​ല്‍ 2026 തു​​ട​​ര്‍​ച്ച​​യാ​​യി സം​​ഘ​​ടി​​പ്പി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം പ​​ങ്കെ​​ടു​​ത്തു. സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ചു ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സ്ഥാ​​ന​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. മൈ​​സൂ​​ര്‍, ബം​​ഗ​​ളൂ​​രു, ഇ​​ന്‍​ഡോ​​ര്‍, നാ​​ഗ്പൂ​​ര്‍ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി ഏ​​ഴു ത​​വ​​ണ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ചു.

എ​​ല്ലാ​​ക്കാ​​ല​​ത്തും ര​​ഘു​​നാ​​ഥ​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പി​​ന്തു​​ണ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​താ​​വാ​​യി​​രു​​ന്നു. 30 കൊ​​ല്ല​​ത്തി​​ല​​ധി​​ക​​മാ​​യി കോ​​ത്ത​​ല സ്‌​​കൂ​​ളി​​ന​​ടു​​ത്ത് സ്‌​​റ്റേ​​ഷ​​ന​​റി ക​​ട ന​​ട​​ത്തു​​ക​​യാ​​ണ് ഇ​​ദ്ദേ​​ഹം. ഭാ​​ര്യ ല​​ത​​യും മ​​ക്ക​​ളാ​​യ രേ​​ഷ്മ​​യും രാ​​ഹു​​ലും ര​​ഘു​​നാ​​ഥ​​നൊ​​പ്പം പൂ​​ര്‍​ണ പി​​ന്തു​​ണ​​യു​​മാ​​യി ഒ​​പ്പ​​മു​​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up