x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോട്ടോര്‍ വാഹന വകുപ്പിന്‍റെ 60 സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ആധാര്‍ ഒടിപി നിര്‍ബന്ധം

വെബ്ഡെസ്ക്
Published: September 21, 2026 12:04 AM IST | Updated: September 21, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ 60 സേ​വ​ന​ങ്ങ​ള്‍ക്ക് ഇ​ന്നു മു​ത​ല്‍ ആ​ധാ​ര്‍ ഒ​ടി​പി നി​ര്‍ബ​ന്ധ​മാ​ക്കി. ഇ​തോ​ടെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ളി​ത​മാ​കും. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

വാ​ഹ​ന സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന വാ​ഹ​ന്‍, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സ് സം​ബ​ന്ധി​ച്ച സാ​ര​ഥി എ​ന്നീ പോ​ര്‍ട്ട​ലു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് പൂ​ര്‍ണ​മാ​യും ഓ​ണ്‍ലൈ​നാ​ക്കു​ന്ന​ത്.

ഇ​തോ​ടെ ഭൂ​രി​ഭാ​ഗം ആ​വ​ശ്യ​ങ്ങ​ള്‍ക്കും അ​പേ​ക്ഷ​ക​ര്‍ക്ക് ആ​ര്‍ടി ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ല. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ള്‍ ആ​ദ്യം വ​രു​ന്ന​വ​ര്‍ക്ക് ആ​ദ്യം എ​ന്ന മു​ന്‍ഗ​ണ​നാ ക്ര​മ​ത്തി​ലാ​കും തീ​ര്‍പ്പാ​ക്കു​ക.

വാ​ഹ​ന പ​രി​ശോ​ധ​ന, അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ തി​രി​ച്ച​റി​യ​ല്‍, വ്യ​ക്തി​ഗ​ത വാ​ദം കേ​ള്‍ക്ക​ല്‍ എ​ന്നി​വ​യ്ക്ക് ഒ​ഴി​കെ ഓ​ഫീ​സു​ക​ളി​ല്‍ പോ​കേ​ണ്ടി വ​രി​ല്ല. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള സ്ലോ​ട്ടു​ക​ള്‍ ന​മ്മു​ടെ കേ​ര​ളം പോ​ര്‍ട്ട​ല്‍ വ​ഴി ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

വ്യ​ക്തി​ഗ​ത വാ​ദം കേ​ള്‍ക്ക​ലി​ന് പോ​ര്‍ട്ട​ലി​ലെ വി ​മീ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ വീ​ഡി​യോ കോ​ള്‍ വ​ഴി​യും ഹാ​ജ​രാ​കാം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ളു​ടെ പ​ക​ര്‍പ്പ് ഓ​ഫിസു​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തും പു​തി​യ മാ​റ്റ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ സാ​ങ്കേ​തി​കസ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് അ​ക്ഷ​യ, സി​എ​സ്‌​സി കേ​ന്ദ്ര​ങ്ങ​ളെ​യോ ആ​ര്‍ടി ഓ​ഫി​സു​ക​ളെ​യോ നേ​രി​ട്ട് സ​മീ​പി​ക്കാം. ആ​ധാ​ര്‍ ഒ​ടി​പി പ​രി​ശോ​ധ​ന പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ന്‍ അ​പേ​ക്ഷ​ക​ന്‍ ഒ​രു ത​വ​ണ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ടിവ​രും.

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സ്, ക​ണ്ട​ക്‌ട​ര്‍ ലൈ​സ​ന്‍സ് തു​ട​ങ്ങി​യ​വ​യു​ടെ ടെ​സ്റ്റു​ക​ള്‍ക്കു​ള്ള സ്ലോ​ട്ടു​ക​ള്‍ സാ​ര​ഥി പോ​ര്‍ട്ട​ല്‍ വ​ഴി​യും ഫി​റ്റ്‌​ന​സ് ടെ​സ്റ്റു​ക​ള്‍ക്കു​ള്ള സ്ലോ​ട്ടു​ക​ള്‍ വാ​ഹ​ന്‍ പോ​ര്‍ട്ട​ല്‍ വ​ഴി​യു​മാ​ണ് ബു​ക്ക് ചെ​യ്യു​ന്ന​ത്.

Tags : AadhaarOTP Mandatory MotorVehiclesDepartment Service

Recent News

Corehub Up