മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുഡുംബി സമുദായം എല്ലാ അർഥത്തിലും സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുഡുംബി സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഡുംബി സേവാസംഘം 62ാം സംസ്ഥാന സമ്മേളനവും സംഘടനയുടെ സ്ഥാപക നേതാവ് അഡ്വ. ഒ.എസ്. രാമകൃഷ്ണന്റെ നവതി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവാസംഘം സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, മേയർ അഡ്വ. വി.കെ. മിനിമോൾ, മുൻ മേയർ അഡ്വ. എം. അനിൽകുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.ജി. രാജഗോപാൽ, ഇ.എൽ. അനിൽകുമാർ, കെ.ആർ. ജയപ്രസാദ്, സി.എൽ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Kudumbi Community Reservation VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash