ന്ത്രി പി.സി. വിഷ്ണുനാഥ്.
കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളും ആര്‍ക്കിടെക്ചര്‍ മേഖലയിലെ പ്രഫഷണലുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന്മന്ത്രി പി.സി. വിഷ്ണുനാഥ്.
പദ്ധതികളുടെ മിനിമം ഫീസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കിടെക്ടുകള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കേരള ചാപ്റ്ററിന്റെ 2026- 28 കാലയളവിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ക്കിടെക്ടുകളുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ടൂറിസം മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അതത് പ്രദേശങ്ങളുടെ സംസ്കാരം, ചരിത്രം, ജീവിതരീതി എന്നിവ പ്രതിഫലിക്കണം. കെട്ടിടങ്ങള്‍ കാഴ്ചയില്‍ ആകര്ഷകമായിരിക്കുന്നതിനൊപ്പം സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍കൂടി ഉള്‍ക്കൊള്ളണമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
ഐഐഎ കേരള ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്സണ്‍ വിനോദ് സിറിയക് അധ്യക്ഷത വഹിച്ചു. ഇതിനു മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
Tags : PCVishnunath Architects Relationship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash