പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒപി അപ്പോയിന്റ്മെന്റുകൾക്കായും കോണ്ടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തെരയുന്നവരെ ലക്ഷ്യമിട്ട് വ്യാജ എപികെ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാന്പത്തിക തട്ടിപ്പ് നടത്തുന്നതായി പൊലിസ് മുന്നറിയിപ്പ്.
ഗൂഗിൾ സേർച്ചിൽ കാണുന്ന വ്യാജ ഫോണ് നന്പറിൽ ബന്ധപ്പെടുന്പോൾ, ആശുപത്രി ജീവനക്കാരാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് എന്ന പേരിലോ സമാനമായോ വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ(എപികെ) ഫയലുകൾ അയച്ചുകൊടുക്കുന്നു.
ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോണ് ഹാക്ക് ചെയ്യപ്പെടുകയും രഹസ്യവിവരങ്ങൾ, ഒടിപി, യുപിഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃത സാന്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്യും.
Tags : Police Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash