x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേഷന്‍ കാര്‍ഡുകളില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം

വെബ്ഡെസ്ക്
Published: September 21, 2026 01:15 AM IST | Updated: September 21, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് സ്മാ​ര്‍ട്ട് പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ചേ​ര്‍ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.

നി​ല​വി​ല്‍ പ​ല റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലും ചേ​ര്‍ത്തി​ട്ടു​ള്ള ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത​തോ ഇ​പ്പോ​ള്‍ കൈ​വ​ശ​മി​ല്ലാ​ത്ത​തോ ആ​ണ്. അ​തി​നാ​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ത്തെത്തു​ട​ര്‍ന്നാ​ണ് ന​മ്പ​റു​ക​ള്‍ പു​തു​ക്കു​ന്ന​ത്. പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മാ​യി​ട്ടു​ള്ള​തും റേ​ഷ​ന്‍ കാ​ര്‍ഡി​ലെ അം​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തു​മാ​യ മൊ​ബൈ​ല്‍ ന​മ്പ​റാ​ണ് എ​ല്ലാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കും ചേ​ര്‍ക്കേ​ണ്ട​ത്.

റേ​ഷ​ന്‍ വി​ത​ര​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​ണി​ത്. 30നു​ള്ളി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്തി​ര​മോ സി​റ്റി​സ​ണ്‍ പോ​ര്‍ട്ട​ലു​ക​ളി​ലൂ​ടെ​യോ ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്തി​ര​മോ ഫോ​ൺ ന​ന്പ​ർ ചേ​ർ​ക്ക​ണം.

സ്മാ​ര്‍ട്ട് പി​ഡി​എ​സ്

പൊ​തു​വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വും സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത​വു​മാ​ക്കാ​നാ​ണ് സ്മാ​ര്‍ട്ട് പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ചേ​ര്‍ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍ണ​മാ​യും കം​പ്യൂ​ട്ട​ര്‍വ​ത്ക​രി​ക്കു​ക​യാ​ണ് സ്മാ​ര്‍ട്ട് പി​ഡി​എ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​തു​വ​ഴി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നു​ക​ളി​ലു​ടെ വി​ഹി​തം വാ​ങ്ങു​ന്ന​യാ​ളു​ടെ വി​ര​ല​ട​യാ​ളം വ​ഴി​യും, ഐ​റി​സ് (ക​ണ്ണി​ലെ പ​ട​ലം) സ്‌​കാ​ന്‍ ചെ​യ്തും ഉ​പ​യോ​ക്താ​വി​നെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും.

Tags : PhoneNumbers Added RationCards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up