x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെജിനഗറിൽ പ്രചാരണം ശക്തമാക്കി മമത വിഭാഗം

വെബ്ഡെസ്ക്
Published: September 21, 2026 01:41 AM IST | Updated: September 21, 2026 01:41 AM IST

റ​​​ബി​​​യു​​​ൾ ആ​​​ലം ചൗ​​​ധ​​​രി

കോ​​​ൽ​​​ക്ക​​​ത്ത: റെ​​​ജി​​​ന​​​ഗ​​​ർ നി​​​യ​​​മ​​​സ​​​ഭ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യം ഉ​​​റ​​​പ്പെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി വി​​​ഭാ​​​ഗം സ്ഥാ​​​നാ​​​ർ​​​ഥി റ​​​ബി​​​യു​​​ൾ ആ​​​ലം ചൗ​​​ധ​​​രി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി വോ​​​ട്ട​​​ർ​​​മാ​​​രെ പു​​​തി​​​യ ചി​​​ഹ്നം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം ക​​​യ​​​റി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം ഉ​​​ട​​​ൻ തു​​​ട​​​ങ്ങു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് പി​​​ന്മാ​​​റു​​​ന്നു​​​വെ​​​ന്ന് ആ​​​ദ്യം പ്ര​​​ഖ്യാ​​​പി​​​ച്ച റബി​​​യൂ​​​ൾ പി​​​ന്നീ​​​ട് ത​​​ന്‍റെ തീ​​​രു​​​മാ​​​നം തി​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​മ​​​ത​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ നേ​​​താ​​​വെ​​​ന്നും അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ൻ ത​​​ങ്ങ​​​ൾ സ​​​ജ്ജ​​​മാ​​​ണെ​​​ന്നും റ​​ബി​​​യു​​​ൾ ആ​​​ലം ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു. വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​ന​​​ത്തി​​​ൽ പൊ​​​ലി​​​സ് ആ​​​വ​​​ശ്യ​​​മാ​​​യ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

നേ​​​ര​​​ത്തേ, മ​​​മ​​​ത നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ​​​ക്ഷ​​​ത്തി​​​ന് മ​​​മ​​​ത ഓ​​​ൾ ഇ​​​ന്ത്യ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്ന പേ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മിഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഫു​​​ട്‌​​​ബോ​​​ൾ ക​​​ളി​​​ക്കാ​​​രാ​​​നാ​​​ണ് പാ​​​ർ​​​ട്ടി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന ചി​​​ഹ്നം. അ​​​രു​​​പ് റോ​​​യി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മ​​​റു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സെ​​​ന്നാ​​​ണ് പേ​​​രു​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ജെ​​​യു​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ രാ​​​ജി​​​വ​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 59,000 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ വി​​​ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ ഗു​​​ലാം ന​​​ബി ആ​​​സാ​​​ദാ​​​ണ് എ​​​ജെ​​​യു​​​പി സ്ഥാ​​​നാ​​​ർ​​​ഥി.

Tags : Mamata Faction Intensifies Campaign Rajinagar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up