x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഒൻപതു പേർക്ക് പരിക്ക്

വെബ്ഡെസ്ക്
Published: September 21, 2026 12:29 AM IST | Updated: September 21, 2026 12:29 AM IST

ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം കൂത്താട്ടുകുളത്തിനടുത്ത് അപകടത്തിൽപ്പെട്ടപ്പോൾ.

കൂ​​ത്താ​​ട്ടു​​കു​​ളം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ഒ​​മ്പ​​തു പേ​​ർ​​ക്ക് പ​​രി​​ക്ക്. മാ​​രു​​തി ജം​​ഗ്ഷ​​ന് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പാ​​ല​​ക്കാ​​ട് കൊ​​ല്ലം​​കോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ത്മ​​ജ് (9), ശ്രീ​​ഹ​​രി ( 7), സു​​രേ​​ഷ് (45), ദേ​​വാ​​നി ( 74), ബാ​​ല​​കൃ​​ഷ്ണ​​ൻ (78), കാ​​ർ​​ത്തി​​കേ​​യ​​ൻ (42), സി. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ (73), ശ​​ശി​​ധ​​ര​​ൻ (69), രാ​​ജ​​ൻ (74) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് പാ​​ല​​ക്കാ​​ട്ടേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു വാ​​ഹ​​നം കൂ​​ത്താ​​ട്ടു​​കു​​ളം-പാ​​ലാ റോ​​ഡി​​ൽ മാ​​രു​​തി ജം​​ഗ്ഷ​​ന് സ​​മീ​​പം നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തെ വൈ​​ദ്യു​​തി പോ​​സ്റ്റി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

ശ​​ബ്ദം കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ സ​​മീ​​പ​​വാ​​സി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ന്ന​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രെ കൂ​​ത്താ​​ട്ടു​​കു​​ള​​ത്ത് ദേ​​വ​​മാ​​താ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വാ​​ഹ​​ന​​ത്തി​​ൽ കു​​ട്ടി​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും അ​​ട​​ക്കം 19 പേ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു. ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങിപ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം. വി​​വ​​ര​​മ​​റി​​ഞ്ഞ് കൂ​​ത്താ​​ട്ടു​​കു​​ളം പൊ​​ലി​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് വൈ​​ദ്യു​​തി ത​​ട​​സ​​പ്പെ​​ട്ടു.

Tags : Sabarimala Pilgrims Vehicle Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up