x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​ർ അപകടത്തിൽപ്പെട്ട് മൂ​ന്നു​ പേ​ർ മ​രി​ച്ചു

വെബ്ഡെസ്ക്
Published: September 21, 2026 01:17 AM IST | Updated: September 21, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

മും​​​​ബൈ: നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​ മ​​​റി​​​ഞ്ഞ് മൂ​​​​ന്നു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര പ​​​​രി​​ക്കേ​​റ്റു. ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 5.20ഓ​​​​ടെ കോ​​​​സ്റ്റ​​​​ൽ റോ​​​​ഡി​​​​ൽ ലാ​​​​ലാ ല​​​​ജ്പ​​​​ത് റാ​​​​യ് കോ​​​​ള​​​​ജി​​​​ന് എ​​​​തി​​​​ർ​​​​വ​​​​ശം ലോ​​​​ട്ട​​​​സ് ജെ​​​​ട്ടി​​​​ക്കു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

മ​​​​റൈ​​​​ൻ ഡ്രൈ​​​​വി​​​​ൽ​​​​നി​​​​ന്ന് ഹാ​​​​ജി അ​​​​ലി​​​​യി​​​​ലേ​​​​ക്ക് അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ൽ പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി മ​​​റി​​​യു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു. കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നാ​​​​ലു​​​​പേ​​​​രെ​​​​യും പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് നൈ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഷ​​​​നാ​​​​യ് ഗ​​​​ജാ​​​​ർ (21), ധൈ​​​​ര്യ ദ​​​​ർ​​​​ശ​​​​ൻ സേ​​​​ത്ത് (17), ആ​​​​ദി​​​​ത്യ ജ​​​​കാ​​​​സ്നി​​​​യ (19) എ​​​​ന്നി​​​​വ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി ഡോ​​​​ക‌്ട​​​​ർ​​​​മാ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

സി​​​​ൽ​​​​വാ​​​​സ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ നാ​​​​ലു​​ പേ​​​​രാ​​​​ണ് കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഗു​​​​രു​​​​ത​​​​ര പ​​​​രു​​​​ക്കേ​​​​റ്റ ആ​​​​ദി​​​​ത്യ ഓ​​​​സ്വാ​​​​ൾ (23) ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് കാ​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ആ​​​​രാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​യാ​​​​ളു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തെ​​​​പ്പ​​​​റ്റി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും പൊ​​​​ലി​​​​സ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​റൈ​​​​ൻ ഡ്രൈ​​​​വി​​​​നെ​​​​യും ബാ​​​​ന്ദ്ര-​​​​വ​​​​ർ​​​​ളി സീ ​​​​ലി​​​​ങ്കി​​​​ന്‍റെ വ​​​​ർ​​​​ളി ഭാ​​​​ഗ​​​​ത്തെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന 10.58 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​യാ​​​​ണ് മും​​​​ബൈ കോ​​​​സ്റ്റ​​​​ൽ റോ​​​​ഡ്. ജൂ​​​​ലൈ 15ന് ​​​​കോ​​​​സ്റ്റ​​​​ൽ റോ​​​​ഡ് തു​​​​ര​​​​ങ്ക​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കാ​​​​റി​​​​ന് തീ​​​​പി​​​​ടി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​ള​​​​പാ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

Tags : Accident Car LostControl Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up