x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ അഫ്ഗാനിൽ മൂന്ന് മരണം

വെബ് ഡെസ്ക്
Published: September 21, 2026 02:56 PM IST | Updated: September 21, 2026 02:56 PM IST

പ്രതീകാത്മക ചിത്രം

കാബുൾ: അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു പൊലിസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന പാക്കിസ്ഥാന്‍റെ ആരോപണത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി.

കുനാര്‍ പ്രവിശ്യയിലെ നൂര്‍ഗല്‍ ജില്ലയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് വീടുകള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഈ സൈനിക നടപടിക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. പാക്കിസ്ഥാൻ സേനയും അഫ്ഗാൻ താലിബാനും തമ്മിലുള്ള തര്‍ക്കബാധിത അതിര്‍ത്തി പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.

അഫ്ഗാനിലെ പുതിയ വ്യോമാക്രമണത്തോടെ ഇരു അയല്‍രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ തോതിലുള്ള സംഘര്‍ഷം ഉടലെടുക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായിട്ടുണ്ട്.

Tags : Dead Airstrike Afghanistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up