സണ്ണി ജോസഫ്
കണ്ണൂർ: വലിയ ധൂര്‍ത്തും കൊട്ടിഘോഷങ്ങളും ഒരിക്കലും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ഒഴിച്ചാല്‍ ലോക കേരളസഭ നല്ല ആശയമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ലോക കേരള സഭയിൽ സര്‍ക്കാരിന്‍റേത് യൂ ടേണല്ല, മറിച്ച് റൈറ്റ് ടേണ്‍ ആണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക കേരളസഭയുടെ പേരിനെയോ ആശയത്തെയോ അല്ല മറിച്ച് നടത്തിപ്പിന്‍റെ രീതിയെയാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ഇതിന് വിരുദ്ധമായായിരുന്നു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ലോക കേരള സഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Tags : SunnyJoseph Direction LokaKeralaSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash