x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ല; ശ​ബ​രി​മ​ല പ്ര​സാ​ദ പ്ര​തി​സ​ന്ധി​യി​ൽ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: September 21, 2026 02:30 PM IST | Updated: September 21, 2026 02:47 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ന്നി​മാ​സ പൂ​ജ​യ്ക്കെ​ത്തി​യ ഭ​ക്ത​ർ​ക്ക് അ​ര​വ​ണ​യും അ​പ്പ​വും ല​ഭി​ക്കാ​തി​രു​ന്ന​തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ന​ട തു​റ​ന്നി​രി​ക്കു​മ്പോ​ൾ ഭ​ക്ത​ർ​ക്ക് പ്ര​സാ​ദം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ര​വ​ണ പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട തു​റ​ന്ന സ​മ​യ​ത്ത് ന​ട​ത്തി​യ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. സാ​ധാ​ര​ണ​യാ​യി ന​ട അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ്ലാ​ന്‍റ് ശു​ദ്ധീ​ക​ര​ണ​വും ന​ട​ത്താ​റു​ള്ള​ത്. ന​ട അ​ട​ച്ച സ​മ​യ​ത്ത് പ​ണി​ക​ൾ ന​ട​ത്തു​ക​യോ, അ​ല്ലെ​ങ്കി​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ക​യോ ചെ​യ്യേ​ണ്ടി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ര​സ്പ​രം പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ ആ​ശ​ങ്ക ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ ഉ​ത്സ​വ ന​ട​ത്തി​പ്പി​നാ​യി പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഇ​ത് ന​ട​പ്പാ​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും. ഭ​ക്ത​ർ​ക്കു​ള്ള ഒ​രു ആ​നു​കൂ​ല്യ​വും മു​ട​ങ്ങാ​ൻ പാ​ടി​ല്ല. മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​മ്പ് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ര​വ​ണ​യും അ​പ്പ​വും വേ​ണ്ടേ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ക​ന്നി​മാ​സ പൂ​ജ​യ്ക്കെ​ത്തി​യ ഭ​ക്ത​ർ​ക്ക് ഒ​രാ​ൾ​ക്ക് ഒ​രു അ​ര​വ​ണ എ​ന്ന നി​ല​യി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ന്നി​ട്ടും അ​ര​വ​ണ ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഭ​ക്ത​ർ​ക്കും അ​ര​വ​ണ​യും അ​പ്പ​വും ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു.

Tags : Sabarimala Aravana Appam K.V.Muralidharan Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up