x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഹാറിലെ ഒരുമിച്ച് യാത്ര ചെയ്ത വിദ്യാർഥികളെ ആൾക്കൂട്ടം ആക്രമിച്ചക്കേസ്; മൂന്ന് പേർ പിടിയിൽ

വെബ് ഡെസ്ക്
Published: September 21, 2026 04:15 PM IST | Updated: September 21, 2026 04:15 PM IST

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.

രാജ്യവ്യാപിയായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലിസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടിയത്.

ജാമുയി നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കുട്ടികളെ അക്രമാസക്തരായ ഒരുസംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയതലത്തിൽ തന്നെ വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് അതിവേഗം നടപടികൾ സ്വീകരിച്ചത്.

Tags : Mob Attacks Bihar Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up