Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mob

ബിഹാറിലെ ഒരുമിച്ച് യാത്ര ചെയ്ത വിദ്യാർഥികളെ ആൾക്കൂട്ടം ആക്രമിച്ചക്കേസ്; മൂന്ന് പേർ പിടിയിൽ

പാറ്റ്‌ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.

രാജ്യവ്യാപിയായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലിസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടിയത്.

ജാമുയി നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കുട്ടികളെ അക്രമാസക്തരായ ഒരുസംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയതലത്തിൽ തന്നെ വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് അതിവേഗം നടപടികൾ സ്വീകരിച്ചത്.

Kerala

പെ​രു​മ്പാ​വൂ​ര്‍ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പ​ട്ട യു​വാ​വ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി, ആ​റ് പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ലി​ല്‍ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന ആ​റു പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍. മ​റ്റൊ​രു തൊ​ഴി​ലാ​ളി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​ത്. നൂ​റു​ല്‍ ഹു​സൈ​ന്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളാ​ണ് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ആ​സാ​മി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​ലാ​വു​ദ്ദീ​ന്‍, സാ​ക്കി​ര്‍ ഹു​സൈ​ന്‍, ഹ​ബീ​ബു​ദ്ദീ​ന്‍, മു​സ​മ്മി​ല്‍ ഹ​ഖ്, ഹ​സ​ന്‍ അ​ലി, മി​നാ​റു​ല്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് എ​എം വി​നീ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ നൂ​റു​ല്‍ ഹു​സൈ​നെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടു.

ഇ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ പി​ടി​കൂ​ടി മ​റ്റൊ​രു മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​രു​ള​ന്‍ ത​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തും മു​ഖ​ത്തും മാ​ര​ക​മാ​യി അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ഞ്ചി​നും വ​യ​റി​നും കൈ​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റി​രു​ന്നു. പ​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

International

ബം​ഗ്ലാ​ദേ​ശി​ൽ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കാ​നി​രു​ന്ന വേ​ദി​ക്ക് നേ​രെ അ​ക്ര​മം, ക​ല്ലു​ക​ളും ഇ​ഷ്ടി​ക​ക​ളും എ​റി​ഞ്ഞു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പ്ര​ശ​സ്ത ഗാ​യ​ക​ൻ ജെ​യിം​സി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കാ​നി​രു​ന്ന വേ​ദി​ക്ക് നേ​രെ അ​ക്ര​മം. ഫ​രീ​ദ്പു​രി​ലെ ഒ​രു സ്‌​കൂ​ളി​ലെ വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഗീ​ത പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ഒ​രു സം​ഘ​മാ​ളു​ക​ൾ എ​ത്തു​ക​യും വേ​ദി​യി​ലേ​ക്കും കാ​ണി​ക​ളു​ടെ നേ​ർ​ക്കും ക​ല്ലു​ക​ളും ഇ​ഷ്ടി​ക​ക​ളും വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ​രി​പാ​ടി റ​ദ്ദാ​ക്കി.

അ​ക്ര​മ​ത്തി​ൽ ഒ​ട്ടേ​റെ​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ജെ​യിം​സി​നെ ക​ന​ത്ത സു​ര​ക്ഷ​യോ​ടെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. അ​ദ്ദേ​ഹ​ത്തി​നോ സം​ഘാം​ഗ​ങ്ങ​ൾ​ക്കോ പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up