x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര​വാ​ദം ആ​രോ​പി​ച്ച് കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു


Published: May 29, 2026 10:41 AM IST | Updated: May 29, 2026 10:41 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​ക​ന്ത ജി​ല്ല​യി​ൽ മ​ന്ത്ര​വാ​ദ​മാ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ 50 കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​നു ഭാ​യ് ദാ​മോ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​ടും​ബ​ത്തെ മു​ഴു​വ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​ക്ര​മം. പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

മേ​യ് 19നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. മ​നു ഭാ​യ് ദാ​മോ​റി​ന്‍റെ ഭാ​ര്യ ക​മ​ലാ​ബെ​ൻ മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : witch husband death mob Gujarat

Recent News

Corehub Up