x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് എം​ഡി​എം​എ ക​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 21, 2026 04:46 PM IST | Updated: September 21, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്തി​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടാ​ക്ക​ട മ​ണ്ണൂ​ർ​ക്ക​ര സ്വ​ദേ​ശി വി​പി​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വി​പി​ൻ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 1.339 ഗ്രാം ​എം​ഡി​എം​എ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സി​ലാ​ണ് വി​പി​ൻ യാ​ത്ര ചെ​യ്‌​തി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നാ​ണ് ര​ഹ​സ്യ​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Tags : Young Man Mdma Arrest Bus Excise

Recent News

Corehub Up