വലൻസിയയെ പരാജയപ്പെടുത്തിയ റയൽ സോസീഡാഡ് താരങ്ങളുടെ ആഘോഷം
വലൻസിയ: ലാലീഗ ഫുട്ബോളിൽ റയൽ സോസീഡാഡിന് ആവേശ ജയം. ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ വലൻസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലൂക്ക സൂസിച്ച്, കാർലോസ് സോളർ, ആൻഡർ ബരെനെറ്റ്സിയ എന്നിവരാണ് റയൽ സോസീഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. ആറോൺ മയോളിന്റെ ഗോളും റയൽ സോസിഡാഡ് താരം ലൂക്കൻ ബെയ്റ്റിയയുടെ ഓൺ ഗോളുമാണ് വലൻസിയയുടെ ഗോളുകൾ.
വിജയത്തോടെ റയൽ സോസീഡാഡിന് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് റയൽ സോസീഡാഡ്.
Tags : La Liga Football Real Sociedad beats Valencia