തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐ കോട്ട തകർത്ത് എബിവിപി
തിരുവനന്തപുരം: പതിറ്റാണ്ടുകളായി എസ്എഫ്ഐയുടെ കോട്ടയായിരുന്ന തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയവുമായി എബിവിപി. കോളേജ് യൂണിയനിലെ പ്രധാനപ്പെട്ട ആറ് ജനറൽ സീറ്റുകളിലും വിജയിച്ചാണ് എബിവിപി ഭരണത്തിലെത്തിയത്.
തൃപ്പൂണിത്തുറ നഗരസഭയിൽ പതിറ്റാണ്ടുകൾ നീണ്ട ഇടത് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ക്യാമ്പസിലും ഈ രാഷ്ട്രീയ മാറ്റം. 40 വർഷത്തിലധികമായി ഇടത് വിദ്യാർഥി സംഘടനകളുടെ കയ്യിലിരുന്ന യൂണിയനാണ് എബിവിപി പിടിച്ചെടുത്തത്.
Tags : Tripunithura Sanskrit College ABVP Sweep Kerala Campus Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash