x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിയെ അനുകരിച്ച കൊമേഡിയനു ഭീഷണി

വെബ്ഡെസ്ക്
Published: September 22, 2026 02:19 AM IST | Updated: September 22, 2026 02:21 AM IST

പു​​​ല്‍കി​​​ത് മാ​​​നി

ന്യൂ​​​ഡ​​​ല്‍ഹി: ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ അ​​​നു​​​ക​​​രി​​​ച്ച സ്റ്റാ​​​ന്‍ഡ് അ​​​പ് കൊ​​​മേ​​​ഡി​​​യ​​​ന്‍ പു​​​ല്‍കി​​​ത് മാ​​​നി​​​ക്കു ഭീ​​​ഷ​​​ണി. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് ല​​​ക്‌​​​നോ, കാ​​​ണ്‍പുര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ടു​​​ത്ത ദി​​​വ​​​സം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ഗു​​​ണ്ടാസം​​​ഘ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ പു​​​ൽ​​​കി​​​ത്, കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് തയാ​​​റാ​​​യി​​​ല്ല.

ഇ​​​ന്‍ഡോ​​​റി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യാ​​​യ "ഛാത്രോം ​​​കി ഗൂ​​​ഞ്ചി​​​'ലാ​​​ണ് പു​​​ല്‍കി​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​നു​​​ക​​​രി​​​ച്ച​​​ത്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കൊ​​​പ്പ​​​മു​​​ള്ള ഒ​​​രു സ്‌​​​കി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ല്‍ ആ​​​റ് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ പി​​​ന്തു​​​ട​​​രു​​​ന്ന പു​​​ൽ​​​കി​​​തി​​​ന്‍റെ അ​​​നു​​​ക​​​ര​​​ണം. വി​​​ദേ​​​ശ​​​ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മോ​​​ദി സം​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​ള്‍പ്പടെ അ​​​നു​​​ക​​​ര​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തെ സം​​​സ്ഥാ​​​ന​​​ത്തെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ ശ​​​ക്ത​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, വെ​​​റു​​​മൊ​​​രു ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​​​ പ​​​രി​​​പാ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Tags : Deepika DeepikaNewspaper BreakingNews Comedian mimicked Modi receives

Recent News

Corehub Up