ബോഷ് കുക്കിംഗ് പോര്‍ട്ട്ഫോളിയോ
കൊച്ചി: ബോഷ് കുക്കിംഗ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആധുനിക അടുക്കളകള്‍ക്കായി ഹോബുകളും ഹുഡുകളും അവതരിപ്പിച്ചു. മികച്ച രൂപകല്പന, പ്രവര്‍ത്തനക്ഷമത, സാങ്കേതികവിദ്യ എന്നിവ ഒരുമിച്ചു ലഭിക്കുന്നതാണു ബില്‍റ്റ്-ഇന്‍ വീട്ടുപകരണങ്ങള്‍.
ട്രൂ3ഡി ഫ്ളെയിം, പ്രിസൈസ് ഫ്ളെയിം കണ്ട്രോള്, എയര്ക്ലീന് ബര്‍ണര്‍ എന്നിവയിലൂടെ കൂടുതല്‍ ഏകീകൃതമായ താപം, കൃത്യമായ തീ നിയന്ത്രണം, ഇന്‍ഡോര്‍ മലിനീകരണം കുറയ്ക്കൽ എന്നിവ സാധ്യമാക്കുന്നതാണ്. 66 ശതമാനം വരെ കാര്യക്ഷമതയുള്ള ബര്‍ണറുകള്‍ ഗ്യാസ് ഉപയോഗം കുറയ്ക്കാനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Deepika DeepikaNewspaper Bosch introduced built-in hobs